ആലുവ: നാട്ടുകാർക്ക് കൗതുകമായി ഹനുമാൻ കുരങ് വിരുന്നെത്തി. കാഴ്ചക്കാരിൽ കുതുകമുയർത്തി കുറെ ദിവസങ്ങളായി ആലുവയിലും പരിസരങ്ങളിലും കറങ്ങി നടക്കു കയാണ് ഹനുമാൻ കുരങ്ങ്. മൂന്ന് ദിവസം മുമ്പ് കീഴ്മാട് പഞ്ചായത്തിലെ സൊസൈറ്റിപടി, മുള്ളംകുഴി, കുട്ടമശ്ശേരി തുടങ്ങിയ ഇടങ്ങളിലെല്ലാം ഇവയെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം തിരക്കേറിയ ആലുവ നഗരത്തിലും കുരങ്ങ് എത്തിയിരുന്നു.
ആലുവ മിനി സിവിൽ സ്റ്റേഷൻ റോഡിലും പരിസരത്തുമാണ് ഇവ എത്തിയത്. ഇവയെ കണ്ടയുടൻ നിരവധി ആളുകളാണ് ഫോട്ടോ എടുക്കാനായി ഇവയെ കണ്ട പ്രദേശങ്ങളിലെല്ലാം തടിച്ച് കൂടിയത്. ഇവ സഞ്ചരിക്കുന്നിടങ്ങളിലെല്ലാം കാഴ്ചക്കാർ പഴങ്ങളും ബിസ്ക്കറ്റും മറ്റും എറിഞ്ഞ് കൊടുക്കുന്നുണ്ട്. ജനത്തിരക്കുള്ള സ്ഥലങ്ങളിലെല്ലാം സഞ്ചരിക്കുന്നുണ്ടെങ്കിലും മറ്റ് ഉപദ്രവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഓരോ ദിവസവും വിവിധ ദേശങ്ങൾ താണ്ടി വിവിധ സ്ഥലങ്ങളിലേക്ക് മാറിമാറി സഞ്ചരിക്കുകയാണ് ഈ ഹനുമാൻ കുരങ്ങ്. തെക്കെ ഏഷ്യയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു കുരങ്ങ് വർഗ്ഗമാണ് ഗ്രേ കുരങ്ങുകൾ അഥവാ ഹനുമാൻ കുരങ്ങുകൾ. ഇന്ത്യയിൽ പ്രധാനമായും കാണുന്നത് ഗോവ, കർണ്ണാടക, കേരളം എന്നിവിടങ്ങളിലെ പശ്ചിമഘട്ട വനങ്ങളിലുമാണ്. കേരളത്തിൽ സൈലന്റ് വാലി ഇതിന്റെ ആവാസ കേന്ദ്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.