കോഴിക്കോട്: ബി.ജെ.പിയിൽ ചേരാൻ ആദിവാസി നേതാവ് സി.കെ. ജാനുവിന് പാർട്ടി പ്രസിഡന്‍റ് കെ. സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന ആരോപണം രൂക്ഷമായിരിക്കെ സുരേന്ദ്രനെ ട്രോളി ഹരീഷ് പേരടി. ഒരു പാവപ്പെട്ട ദളിത് സ്ത്രിയുടെ കടബാധ്യതകൾ തീർക്കാൻ ശ്രമിച്ചതും അവരുടെ സാമൂഹ്യ സാമ്പത്തിക നിലവാരം ഉയർത്താൻ ശ്രമിച്ചതുമാണോ ഞങ്ങളുടെ ജി ചെയ്ത തെറ്റെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ചോദിച്ചു.
ലക്ഷദീപിൽ വികസനം നടത്താൻ വേണ്ടി കഷ്ടപ്പെടുന്നതിനിടയിലാണ് രാജ്യദ്രോഹികൾ പുതിയ കുഴൽപണ വാർത്തയുമായി ഇറങ്ങിയിരിക്കുന്നത്. നല്ലത് ആര് ചെയ്താലും നല്ലതാണെന്ന് പറയാൻ പറ്റണം. അതിന് രാജ്യസ്നേഹം വേണമെന്നും ഹരീഷ് പേരടി പരിഹാസ രൂപത്തിൽ പറഞ്ഞു.
ഒരു പാവപ്പെട്ട ദളിത് സ്ത്രിയുടെ കടബാദ്ധ്യതകൾ തീർക്കാൻ വേണ്ടി സഹായിക്കാൻ ശ്രമിക്കുകയും അവരുടെ സാമൂഹ്യ സാമ്പത്തിക നിലവാരം ഉയർത്താൻ ശ്രമിച്ചതുമാണോ ഞങ്ങളുടെ ജി ചെയ്ത തെറ്റ്...7ന് ദേശീയ നേതാവ് വരുന്നതിനുമുമ്പ് 6 ന് കാശായി കൈയ്യിൽ കൊടുക്കാം എന്ന് വാക്ക് പറഞ്ഞതാണോ ഞങ്ങളുടെ ജിയുടെ തെറ്റ് ...വാക്കാണ് വലുത് എന്ന് നമുക്ക് എല്ലാവർക്കുമറിയാവുന്നതല്ലെ?..ഇതു കൊണ്ടാണ് നിങ്ങളോട് പാക്കിസ്ഥാനിലേക്ക് പോകാൻ ഞങ്ങൾ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്..നിങ്ങളില്ലാത്ത ഈ രാജ്യത്ത് ഞങ്ങൾക്ക് ഹെലികോപ്റ്റർ ഇല്ലാതെ തന്നെ പാവപ്പെട്ടവർക്ക് കാശുക്കൊടുത്ത് സഹായിക്കാൻ പറ്റും..ലക്ഷദീപിൽ വികസനം നടത്താൻ വേണ്ടി കഷ്ടപ്പെടുന്നതിനിടയിലാണ് രാജ്യദ്രോഹികൾ പുതിയ കുഴൽപണ വാർത്തയുമായി ഇറങ്ങിയിരിക്കുന്നത്..നല്ലത് ആര് ചെയ്താലും നല്ലതാണെന്ന് പറയാൻ പറ്റണം..അതിനൊക്കെ രാജ്യ സ്നേഹം വേണടോ..രാജ്യസ്നേഹം..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.