ഹരിത: മരവിപ്പിച്ച നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ലീഗ്

മലപ്പുറം: എം.എസ്.എഫ്​ വനിത വിഭാഗമായ 'ഹരിത' സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന്​ മുസ്​ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. അച്ചടക്കമാണ്‌ പ്രധാനം. ലീഗ് സ്ത്രീവിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നത് പാർട്ടി വിരുദ്ധരാണ്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആരെയും പാർട്ടിയിൽ  നിന്ന്​ പുറത്താക്കിയില്ല. ആരോപണ വിധേയരായ എം.എസ്.എഫ് നേതാക്കളുടെ വിശദീകരണം കേട്ട ശേഷം തുടർ നടപടി സ്വീകരിക്കും. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസിനെതിരെ ജില്ല കമ്മിറ്റികളുടെ കത്ത് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Haritha: The Muslim league will not back down from the frozen action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.