വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം: വീണ്ടും സമരത്തിനൊരുങ്ങി ഹർഷിന, മ​ന്ത്രിയുടെ ഉറപ്പും പാഴായി

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ വീണ്ടും സമരത്തിനൊരുങ്ങുകയാണ് ഇര ഹർഷിന. നഷ്ടപരിഹാരം സംബന്ധിച്ച് വീണ ജോര്‍ജ് നല്‍കിയ ഉറപ്പ് പാഴായെന്നും ഈ സാഹചര്യത്തിൽ നീതി തേടി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങാനാണ് ഹര്‍ഷിനയുടെ തീരുമാനം. രണ്ടാഴ്ചക്കകം നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു നേരത്തെ മന്ത്രി പറഞ്ഞത്. ഇത്, പാലിക്കപ്പെടാതെ വന്നതോടെയാണ് സമരം ഹര്‍ഷിന വീണ്ടും സമരം തുടങ്ങാൻ തീരുമാനിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ നീതി തേടി സമരം നടത്തുമ്പോഴാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരമെന്ന ഉറപ്പ് നല്‍കിയത്. കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സമരം അവസാനിപ്പിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ തുടർച്ചയുണ്ടായില്ല.

ഇതിനിടെ മന്ത്രിയെ ഫോണില്‍ വിളിച്ചപ്പോള്‍ ഉടന്‍ ശരിയാകുമെന്ന അറിയിപ്പാണ് ഓഫീസില്‍ നിന്നും ലഭിച്ചത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും തീരുമാനം ഉണ്ടാകാതായതോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിക്കാനാണ് ഹര്‍ഷിനയുടെയും കുടുംബത്തിന്റെയും തീരുമാനം. ഇതിനുപുറമെ, സംഭവത്തില്‍ നിയമനടപടികള്‍ക്കും ഹര്‍ഷിന നീക്കമാരംഭിച്ചിട്ടുണ്ട്. ഹൈകോടതിയെ സമീപിക്കാനും ആലോചനയുണ്ട്.

Tags:    
News Summary - Harshina against Veena George scissors stuck in stomach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.