തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 1286 കേസുകളിൽ 3282 പേർ അറസ് റ്റിലായി. ഇത്രയും കേസുകളിലായി 37,979 പ്രതികളാണുള്ളത്. പ്രതികളെ പിടികൂടുന്നതിനായി പൊലീസ് നടത്തുന്ന ‘ഒാപറേഷൻ ഒ ാപൺ വിൻഡോ’ തുടരുകയാണ്. കണ്ണൂർ ഉൾപ്പെടെ ജില്ലകളിൽ കർശന സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയെൻറ വീടിനുൾപ്പെടെ കനത്തസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വീടുകൾ ആക്രമിച്ചാൽ കർശന നടപടിയെടുക്കുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളെയും െപാലീസ് അറിയിച്ചിട്ടുണ്ട്.
ഹര്‍ത്താലുമായി ബന്ധപ ്പെട്ട് ശനിയാഴ്ച വൈകീട്ട് വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 1286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. അറസ്റ്റിലായ 3282 പേരിൽ 487 പേര്‍ റിമാൻഡിലാണ്. 2795 പേര്‍ക്ക് ജാമ്യം ലഭിച്ചു.
(ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാൻഡിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 28, 114, 17, 97
തിരുവനന്തപുരം റൂറല്‍ -74, 98, 06, 92
കൊല്ലം സിറ്റി - 65, 40, 36, 04
കൊല്ലം റൂറല്‍ - 46, 74, 05, 69
പത്തനംതിട്ട - 77, 314, 25, 289
ആലപ്പുഴ- 80, 296, 12, 284
ഇടുക്കി - 82, 218, 17, 201
കോട്ടയം - 42, 126, 11, 115
കൊച്ചി സിറ്റി - 32, 269, 01, 268
എറണാകുളം റൂറല്‍ - 48, 240, 79, 161
തൃശൂർ സിറ്റി - 66, 199, 47, 152
തൃശൂർ റൂറല്‍ - 57, 149, 12, 137
പാലക്കാട് - 166, 298, 84, 214
മലപ്പുറം - 47, 216, 19, 197
കോഴിക്കോട് സിറ്റി - 66, 60, 26, 34
കോഴിക്കോട് റൂറല്‍ - 32, 97, 17, 80
വയനാട് - 20, 140, 23, 117
കണ്ണൂര്‍ - 169, 230, 33, 197
കാസർകോട് - 89, 104, 17, 87
കണ്ണൂർ ജില്ലയിലെ അക്രമം: ജാഗ്രത തുടരും -ഡി.ജി.പി
തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ അക്രമ സംഭവങ്ങൾ തടയാൻ പൊലീസ് കനത്തജാഗ്രത പുലർത്തി വരുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സംസ്ഥാനമൊട്ടാകെ ജാഗ്രത തുടരും. രാഷ്ട്രീയ നേതാക്കളുടെ വീടിനുനേർക്ക് നടന്ന ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ പിടികൂടി നടപടി സ്വീകരിക്കാൻ കണ്ണൂർ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി.
കഴിഞ്ഞ രാത്രി നിരവധി പേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്. ജില്ലയിൽ പൊലീസ് പേട്രാളിങ്ങും പിക്കറ്റിങ്ങും പരിശോധനയും ശക്തമാക്കി. ക്രമസമാധാനം നിലനിർത്തുന്നതിനും സാമാന്യ ജീവിതം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ജില്ല പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.