അടിമാലി: ദേവികുളം താലൂക്കിൽ ആഗസ്റ്റ് 27ന് ഹർത്താൽ ആചരിക്കുമെന്ന് അതിജീവന പോരാട്ടവേദി ഭാരവാഹികൾ അറിയിച്ചു. ഗ്രീൻ ട്രൈബ്യൂണലിൽ കൃഷി മന്ത്രി കർഷകർക്കെതിരെ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. കൃഷി മന്ത്രി ജില്ലയിൽ എത്തുന്ന ദിവസമാണ് ഹർത്താൽ ആചരിക്കുന്നത്. ഇടുക്കി ജനതയോടുള്ള വിവേചനപരമമായ നിലപാടുകൾ തിരുത്തുന്നതുവരെ പ്രതിഷേധങ്ങളും സമരങ്ങളും തുടരുമെന്ന് വേദി ചെയർമാൻ റസാഖ് ചൂരവേലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.