തൃശൂർ: ശബരിമല ക്ഷേത്രത്തിൽ സ്ത്രീകള്‍ പ്രവേശിച്ചതിനെച്ചൊല്ലി ഇൗമാസം രണ്ടിന് തൃശൂർ നഗരത്തിൽ അക്രമാസക്തമാ യ പ്രതിഷേധ സമരം നടത്തിയതിന് ചുമത്തിയ കേസിൽ ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷും കോർപറേഷൻ കൗൺസിലർമാരായ മഹേഷും രാവുണ്ണിയും അടക്കമുള്ളവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തൃശൂർ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. നിയമ സംവിധാനത്തെ വെല്ലുവിളിച്ച് അക്രമം നടത്തിയവർ മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹരല്ലെന്ന പ്രോസിക്യൂഷെൻറ വാദം സ്വീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
രണ്ടിന് രാവിലെ ബി.ജെ.പിയുടെയും ശബരിമല കര്‍മസമിതിയുടെയും നേതൃത്വത്തില്‍ നടത്തിയ ജാഥക്കിടെ സ്വരാജ് റൗണ്ടിലും നടുവിലാല്‍ പരിസരത്തുമുള്ള ട്രാഫിക് ബോര്‍ഡുകളും ഡിവൈഡറുകളും ബാരിക്കേഡുകളും തകര്‍ക്കുകയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും കൊടിമരങ്ങളും നശിപ്പിക്കുകയും ചെയ്തതിനെതിരെ ഇൗസ്റ്റ് പൊലിസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറെ ആക്രമിച്ച് അയാളുടെ കൈയിലുണ്ടായിരുന്ന പൊലീസ് വകുപ്പിെൻറ 40,000 രൂപ വിലവരുന്ന കാമറ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. പൊലീസിെൻറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ് ഇവർക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.