കൊച്ചി: ശബരിമല വിഷയത്തിൽ നടന്ന പ്രക്ഷോഭങ്ങളുടെയും ഹർത്താലുകളുടെയും പേരിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെടുത്തി തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ഡി.ജി.പി ടി.പി. സെൻകുമാറും മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണനും ഹൈകോടതിയിൽ. സി.പി.എം നയിക്കുന്ന സർക്കാർ രാഷ്ട്രീയ വിരോധത്തിെൻറ പേരിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും നിലനിൽക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. അക്രമങ്ങളുമായി ബന്ധപ്പെട്ട് 325 കേസുകളാണ് ഇവർക്കെതിരെയുള്ളത്.
എല്ലാ കേസുകളും റദ്ദാക്കാൻ ഒരു ഹരജി മതിയാവുമോയെന്നും ഹരജികൾ നിലനിൽക്കുന്നതാണോയെന്നും െവള്ളിയാഴ്ച ഹരജി പരിഗണിക്കുേമ്പാൾ കോടതി ആരാഞ്ഞു. വിഷയം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ജനുവരി രണ്ടിനുണ്ടായ അക്രമങ്ങളിലും മൂന്നാം തീയതിയിലെ ഹർത്താലിനെത്തുടർന്നുള്ള അക്രമങ്ങളിലുമാണ് ഹരജിക്കാർക്കെതിരെ കേസെടുത്തിട്ടുള്ളത്. ശബരിമല വിഷയത്തിൽ തങ്ങൾ ഹർത്താൽ ആഹ്വാനം ചെയ്തിട്ടില്ല. തങ്ങൾക്ക് അക്രമസംഭവങ്ങളിൽ പങ്കില്ല. അഖിലേന്ത്യ ശബരിമല കർമ സമിതി വൈസ് ചെയർമാൻമാരാണ് തങ്ങളെന്നും മറ്റ് 13 നേതാക്കൾക്കൊപ്പമാണ് കേസെടുത്തിരിക്കുന്നതെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.