ഹർത്താലിനിടെ സംഘർഷം: ഗവർണർ മുഖ്യമന്ത്രിയോട്​ റിപ്പോർട്ട്​ തേടി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട്​ സംസ്​ഥാന വ്യാപകമായുണ്ടായ അക്രമസംഭവങ്ങളുടെ വെളിച് ചത്തിൽ ഗവർണർ ജ.പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട്​ അടിയന്തര റിപ്പോർട്ട്​ ആവശ്യപ്പെട്ടു. പൊതുമുതലിന ും സ്വകാര്യവ്യക്തികളുടെയും സഥാപനങ്ങളുടെയും സ്വത്തുവകകൾക്കും ഉണ്ടായ നാശനഷ്​ടം സംബന്ധിച്ചും വിശദീകരണം ആരാഞ് ഞിട്ടുണ്ട്​.

ക്രമസമാധാനം സംബന്ധിച്ച അടിയന്തര റിപ്പോർട്ടാണ്​ തേടിയതെന്ന്​ ഗവർണർ ട്വിറ്ററിൽ കുറിച്ചു. സമാ ധാനം നിലനിർത്താൻ എല്ലാ വിഭാഗം ജനങ്ങളോടും ഗവർണർ അഭ്യർഥിച്ചിട്ടുണ്ട്​. ഗവർണർക്ക്​ ഉടൻ മുഖ്യമന്ത്രിയുടെ ഒാഫിസ്​ റിപ്പോർട്ട്​ നൽകും. മുമ്പും സംസ്​ഥാനത്ത്​ അക്രമങ്ങളും രാഷ്​ട്രീയ കൊലപാതകങ്ങളു​ം നടന്ന​േപ്പാൾ ഗവർണർ സർക്കാറിനോട്​ റിപ്പോർട്ട്​ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തുടനീളം സി.പി.എം-ബി.ജെ.പി അക്രമം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ പി. സദാശിവത്തെ ഫോണില്‍ വിളിച്ച് ഉത്കണ്ഠ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാറിനോട് ഗവർണർ റിപ്പോർട്ട് തേടിയത്.

മുഖ്യമന്ത്രിയോട് സംസാരിച്ച് സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പു വരുത്തുമെന്ന് ഗവര്‍ണര്‍ പ്രതിപക്ഷ നേതാവിനോട് പറഞ്ഞിരുന്നു. സംസ്ഥാനത്ത് ക്രമസമാധാന നിലപാടെ തകര്‍ന്നിരിക്കുകയാണെന്ന് ചെന്നിത്തല വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികൾ പരസ്പരം ഏറ്റുമുട്ടുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുകയാണ്. അതീവ ഗുരുതരമായ അവസ്ഥയാണിപ്പോള്‍ നിലനില്‍ക്കുന്നതെന്നും പ്രശ്‌നത്തില്‍ ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Harthal Kerala Governor -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.