തൃശൂര്‍: സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രി എം.എം മണിക്കെതിരെ ഹൈകോടതിയില്‍ ഹരജി നൽകിയ പൊതുപ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളത്തിനും കുടുംബത്തിനും പൊലീസ് ഭീഷണി. തൃശൂരിലെ വീട്ടിലെത്തിയ പൊലീസ് ചില രേഖകളില്‍ ഭാര്യയെയും മകനെയും കൊണ്ട് ഒപ്പ് രേഖപ്പെടുത്താന്‍ ശ്രമിച്ചതായി ജോര്‍ജ് വട്ടുകുളം മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ജോര്‍ജ് വീട്ടിലില്ലാത്ത സമയത്തായിരുന്നു പൊലീസ് എത്തിയത്. ഏത് സ്റ്റേഷനിൽ നിന്നാണ് വരുന്നതെന്ന് വീട്ടിലുള്ളവരോട് പൊലീസ് വെളിപ്പെടുത്തിയില്ല. ചില പേപ്പറുകളിൽ ജോർജിന്‍റെ ഭാര്യയോട് ഒപ്പിടാൻ പൊലീസ് ആദ്യം ആവശ്യപ്പെട്ടിലും അവർ തയാറായില്ല. തുടർന്ന് 17 വയസുള്ള മകനെ കൊണ്ട് ഒപ്പ് രേഖപ്പെടുത്താൻ ശ്രമിച്ചു. ഒപ്പിടേണ്ടത് എന്ത് കാര്യത്തിനാണെന്ന് ചോദിച്ചപ്പോള്‍ എം.എം മണിയുമായി ബന്ധപ്പെട്ടാണെന്ന് പൊലീസ് പറഞ്ഞതായി ജോർജ് പറയുന്നു.
താനില്ലാത്ത സമയത്ത് പൊലീസ് വീട്ടിലെത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ജോർജ് വട്ടുകുളം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.