കൊച്ചി: കഴിഞ്ഞ ഇടതുസർക്കാറിെൻറ അവസാനകാലത്ത് 209 തടവുകാരെ ശിക്ഷയിളവ് നൽകി വിട്ടയച്ച ഉത്തരവ് ഹൈകോടതി റദ് ദാക്കി. 2011ഫെബ്രുവരി 18ലെ ഉത്തരവാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസുമാരായ കെ. എബ്രഹാം മാത്യു, എ.കെ. ജയശങ്കര ൻ നമ്പ്യാർ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് റദ്ദാക്കിയത്.
വധശിക്ഷ ലഭിക്കുകയോ വധശിക്ഷ ഇളവുചെയ്ത് ജീവപര്യന്തം തടവാ ക്കുകയോ ചെയ്ത പ്രതികൾക്ക് 14 വർഷമെങ്കിലും തടവനുഭവിക്കാതെ ശിക്ഷയിളവ് നൽകരുതെന്ന ക്രിമിനൽ നടപടി ചട്ടത്തിലെ 433 എ വ കുപ്പ് പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവെന്ന് വിലയിരുത്തിയാണ് വിധി. വിട്ടയക്കപ്പെട്ട തടവുകാർക്ക് ശിക്ഷയിളവ് നൽകുന്ന കാര്യം ആറുമാസത്തിനകം സർക്കാറും ഗവർണറും വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് വിധിയിൽ പറയുന്നു.
പുറത്തിറങ്ങിയശേഷം കഴിഞ്ഞ ഏഴുവർഷത്തെ പെരുമാറ്റംകൂടി കണക്കിലെടുത്തുവേണം ഇളവുകാര്യത്തിൽ പുനഃപരിശോധന നടത്ത ാൻ. ഹരജികളിൽ തടവുകാർ കക്ഷികളല്ലാത്തതിനാൽ ഗവർണറുടെ പുതിയ ഉത്തരവ് വരുന്നതുവരെ ഇവരെ വീണ്ടും തടവിലാക്കാൻ നിർദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ആറുമാസത്തിനുള്ളിൽ ഗവർണർ ഉചിത തീരുമാനമെടുത്തില്ലെങ്കിൽ ഇവർ ശേഷിച്ച ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ഫുൾബെഞ്ച് വ്യക്തമാക്കി.
തടവുകാർക്ക് ഇളവുനൽകുന്നതിൽ തങ്ങളുടെ ബന്ധുക്കളെ ഒഴിവാക്കിയെന്നതടക്കമുള്ള ഒരുകൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്. ശിക്ഷയിളവ് പരിഗണിക്കുമ്പോൾ ഇരയുടെ കുടുംബാംഗങ്ങൾക്കും സമൂഹത്തിനൊന്നാകെയും ഇതുമൂലം ഉണ്ടാകുന്ന ഫലം, ഭാവിയിൽ കീഴ്‌വഴക്കമാകുന്നില്ലെന്ന ഉറപ്പ് തുടങ്ങിയവ പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. 209 തടവുകാർക്ക് ശിക്ഷയിളവ് നൽകിയത് പൊതുതാൽപര്യം മുൻനിർത്തിയല്ല. ഇളവുനൽകാൻ മതിയായ കാരണമെന്താണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
സർക്കാർ ശിപാർശ അനുസരിച്ച് ഭരണഘടനയിലെ ആർട്ടിക്കിൾ 161പ്രകാരമുള്ള അധികാരം വിനിയോഗിച്ച് ഗവർണറാണ് ശിക്ഷയിളവ് നൽകുന്നത്. അധികാരം വിനിയോഗിക്കുമ്പോൾ പൊതുജനതാൽപര്യം സംരക്ഷിക്കുെന്നന്ന് ഉറപ്പാക്കണം. ശിക്ഷയിളവ് നൽകി ഉത്തരവിറക്കാൻ കാരണം എന്താണെന്ന് ബന്ധപ്പെട്ട കക്ഷികളോട് വിശദീകരിക്കണമെന്നില്ലെന്നതിന് മതിയായ കാരണം ഇല്ലാതെ മോചിപ്പിക്കാം എന്നർഥമിെല്ലന്ന് കോടതി വ്യക്തമാക്കി.
ശിക്ഷയിളവ് വിവാദം: തടവുകാരുടെ ആധിക്യത്തിെൻറ പേരിലെങ്കിലും ചട്ടം പരിഗണിച്ചില്ലെന്ന് കോടതി
കൊച്ചി: ജയിലുകളിൽ തടവുകാരുടെ എണ്ണം വർധിക്കുന്നതും ഇവർക്ക് സൗകര്യമൊരുക്കാനുള്ള ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി 2011ൽ 209 തടവുകാർക്ക് ശിക്ഷയിളവ് നൽകിയപ്പോൾ വ്യവസഥകൾ പരിഗണിക്കാതെ പോയെന്ന് ഹൈകോടതി. പത്തുവർഷം തടവനുഭവിച്ചവർക്ക് മാനസാന്തരമുണ്ടായിട്ടുണ്ടെന്നും ഇവർ സമൂഹത്തിന് ഭീഷണിയാകില്ലെന്നും ഇതുസംബന്ധിച്ച രേഖകളിൽ പറയുന്നു. എന്നാൽ, ജീവപര്യന്തം തടവുകാർ 14 വർഷത്തെ ശിക്ഷയെങ്കിലും അനുഭവിക്കാതെ ഇളവ് നൽകരുതെന്ന വ്യവസ്ഥ പരിഗണിച്ചിട്ടില്ലെന്ന് ഫുൾബെഞ്ചിെൻറ വിധിയിൽ പറയുന്നു. പൊതുതാൽപര്യം പരിഗണിച്ചതായി കാണുന്നില്ല.ഇതുമായി ബന്ധപ്പെട്ട ആശങ്ക ഗവർണർ മുഖ്യമന്ത്രിയുമായി പങ്കുവെച്ചതിന് ശേഷമാണ് തടവുകാരെ വിട്ടയച്ചത്.
മുഖ്യമന്ത്രിയെ താൻ നേരത്തേ അറിയിച്ച അഭിപ്രായത്തിന് വിധേയമായാണ് തടവുകാരെ വിട്ടയച്ച ഉത്തരവെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഗവർണർ പ്രകടിപ്പിച്ച അഭിപ്രായമെന്താണെന്ന് വ്യക്തമാക്കുന്നതൊന്നും ഫയലിൽ കാണാനില്ല. 2010 നവംബർ 15ന് മുഖ്യമന്ത്രിയോട് തെൻറ അഭിപ്രായം പറഞ്ഞിരുന്നതായാണ് ഗവർണർ വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് അഡ്വക്കറ്റ് ജനറലിെൻറ അഭിപ്രായം തേടിയതായും കാണാം. 2010ലെ റിപ്പബ്ലിക് ദിനത്തിൽ ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാൻ ആഭ്യന്തരവകുപ്പ് ജയിൽ എ.ഡി.ജി.പിയിൽനിന്ന് ശിപാർശ തേടിയെങ്കിലും സമയബന്ധിതമായി പൂർത്തിയാക്കിയില്ല.
പിന്നീടാണ് പത്തുവർഷം തടവനുഭവിച്ചവരെ വിട്ടയക്കാൻ ശിപാർശ തേടിയത്. ജയിൽ ഡി.ജി.പി 305 പേരുടെ പട്ടികയാണ് നൽകിയത്. ഇതിനൊപ്പം പൊലീസിെൻറയും അതത് ജയിലുകളിലെ പ്രൊബേഷനറി ഒാഫിസർമാരുടെയും റിപ്പോർട്ടുകളും നൽകി. ഇൗ പട്ടികയിൽനിന്ന് 215 പേരെ വിട്ടയക്കാൻ സർക്കാർ തീരുമാനിച്ചു. ഒരു റിപ്പോർട്ട് മാത്രം അനുകൂലമായവരെ എങ്ങനെയാണ് വിട്ടയക്കാൻ തീരുമാനിച്ചതെന്ന് ഉത്തരവിൽ വ്യക്തമല്ല. കൂടുതൽ പരിശോധനക്കുശേഷം ആറു പേരെക്കൂടി ഒഴിവാക്കി എണ്ണം 209 ആക്കി. കാബിനറ്റ് നോട്ടും പ്രതികളുടെ ശിക്ഷയും കേസുമടങ്ങുന്ന ചെറുവിവരണങ്ങളും മാത്രം പരിഗണിച്ചുള്ള ശിപാർശയാണ് മന്ത്രിസഭ ഗവർണർക്ക് അയച്ചതെന്നാണ് ഫയലിൽനിന്ന് വ്യക്തമാകുന്നതെന്നും കോടതി നീരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.