കണ്ണൂരിൽ ഇന്നും കനത്ത മഴ; ആകെ 73 വീടുകൾ ഭാഗികമായി തകർന്നു

കണ്ണൂർ: തുടർച്ചയായ മൂന്നാം ദിവസവും കണ്ണൂർ ജില്ലയിൽ കനത്ത മഴ. ഇടമുറിയാത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലയോര മേഖലയിലെ രാത്രിസഞ്ചാര വിലക്ക് ഇന്നും തുടരും. ജില്ലയിൽ വിനോദ സഞ്ചാരികൾക്കും കടുത്ത നിയന്ത്രണമുണ്ട്.

തീവ്രമഴ കണക്കിലെടുത്ത് ജില്ലയിലെ പ്രഫഷനൽ കോളജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും അവധിയാണ്.

റവന്യൂ വകുപ്പിലെ കണക്കനുസരിച്ച് ജില്ലയിൽ ഇതുവരെ മൂന്ന് വീടുകൾ പൂർണമായും 73 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ ഇതുവരെ തുറന്നിട്ടില്ല.

ക്യാമ്പുകൾ സജ്ജമാക്കുന്ന തിരക്കിലാണ് അധികൃതർ. മലയോര മേഖലയിൽ ഉരുൾപൊട്ടൽ ഭീതിയുള്ളതിനാൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Heavy rain in Kannur today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.