ഹെലികോപ്റ്റർ യാത്ര: മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ പരാതി നൽകി

കോഴിക്കോട്​: മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ ഹെലികോപ്​ടർ യാത്രക്ക്​ ദുരന്തനിവാരണ ഫണ്ടിൽനിന്ന്​ എട്ടു ലക്ഷം രൂപ വകയിരുത്തിയതിനെതിരെ ബി.ജെ.പി പരാതിയുമായി രംഗത്ത്​. ഫണ്ട്​ സ്വന്തം ആവശ്യത്തിനുപയോഗിച്ചത്​ ദുരന്തനിവാരണ നിയമത്തിലെ 53ാം വകുപ്പ്​ പ്രകാരം ശിക്ഷാർഹമാ​െണന്ന്​ ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം വി. മുരളീധരൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 

മുഖ്യമന്ത്രിക്കും തുക അനുവദിക്കാൻ ഉത്തരവിട്ട അഡീഷനൽ ചീഫ്​ സെക്രട്ടറി പി.എച്ച്​. കുര്യനും വകുപ്പ്​ 60 അനുസരിച്ച്​ നോട്ടീസയച്ചതായി വി. മുരളീധരൻ അറിയിച്ചു. തുക അനുവദിച്ചത്​ റദ്ദാക്കിയെങ്കിലും നിയമം ലംഘിക്കാൻ ശ്രമിച്ചത്​ തെറ്റാണ്​. ബി.ജെ.പി നൽകിയ നോട്ടീസിൽ നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മുരളീധരൻ പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ്​​ ടി.പി. ജയചന്ദ്രൻ, മുൻ പ്രസിഡൻറ്​​ പി. രഘുനാഥ്​ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

Tags:    
News Summary - Helicopter Yatra: V. Muralidharan Submit Petition against Kerala CM -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.