കരുവാരകുണ്ട് (മലപ്പുറം): മെഡിക്കൽ ബോർഡിെൻറ ചുവപ്പുകൊടിയിൽ മെഡിസിൻ പ്രവേശനം വഴിയടഞ്ഞ അശ്വതിക്ക് ഹൈകോടതിയുടെ പച്ചക്കൊടി. കോടതിയുടെ അനുകൂല ഉത്തരവനുസരിച്ച് ബുധനാഴ്ച അശ്വതി മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശനം നേടും.
കേരളത്തിലെ പ്രത്യേക പരിഗണനാവിഭാഗത്തിൽ 17ാം റാങ്കുകാരിയായ കരുവാരകുണ്ട് കക്കറ പള്ളിക്കുത്ത് മുരളീധരെൻറ മകൾ അശ്വതി കേന്ദ്ര അലോട്ട്മെൻറിലാണ് മഞ്ചേരി മെഡിക്കൽ കോളജ് പ്രവേശനപട്ടികയിൽ ഇടംനേടിയത്. എന്നാൽ, കാലുകൾക്കും വലതുകൈക്കും ശേഷിക്കുറവുള്ളതിനാൽ ശസ്ത്രക്രിയയും മറ്റും ചെയ്യാൻ സാധിക്കില്ലെന്ന് കണ്ടെത്തിയ പ്രത്യേക മെഡിക്കൽ ബോർഡ് ഈ പ്രതിഭയെ അയോഗ്യയാക്കിയിരുന്നു.
ചെറുപ്പംമുതലേ ഡോക്ടർ മോഹവുമായി പഠിച്ച അശ്വതിയെയും കുടുംബത്തെയും വിധി തളർത്തി. ഇതോടെയാണ് അശ്വതി തിങ്കളാഴ്ച അഡ്വ. കാളീശ്വരം രാജ് വഴി ഹൈകോടതിയെ സമീപിച്ച് അനുകൂലവിധി നേടിയത്. സി.പി. ഷൈജുവിെൻറ നേതൃത്വത്തിൽ നാട്ടുകാരാണ് അശ്വതിക്ക് നിയമസഹായം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.