കൊച്ചി: ഹരജിക്കാരനോ അഭിഭാഷകനോ ഹാജരായിട്ടില്ലെന്ന ഒറ്റക്കാരണത്താൽ ചെക്ക് കേ സ് ഹരജികൾ തള്ളരുതെന്ന് കീഴ്കോടതികളോട് ഹൈകോടതി. കേസ് നടത്താനുള്ള ഒരു കക് ഷിയുടെ നിയമപരമായ അവകാശം പകവീട്ടുന്നവിധം തള്ളിക്കളയാൻ കീഴ്കോടതികൾക്കാവി ല്ല.
ഇത്തരം കേസുകളിൽ ഹരജിക്കാരനോ അഭിഭാഷകനോ ഹാജരായിട്ടിെല്ലങ്കിൽ അതിന് മതിയായ കാരണമുണ്ടാകാമെന്ന് മനസ്സിലാക്കണം. അതിനാൽ, ഒരവസരം കൂടി നൽകി വാദം കേൾക്കണം. ഇത്തരം സന്ദർഭങ്ങളിൽ ഹരജിക്കാരെൻറ അവസ്ഥയും ന്യായാധിപൻ മനസ്സിലാക്കണമെന്നും ജസ്റ്റിസ് മേരി ജോസഫ് വ്യക്തമാക്കി.
വെണ്ണല ഇമ്മാക്കുലേറ്റ് സീലിങ്സ് ആൻഡ് േഫ്ലാറിങ്സ് പ്രൊപ്രൈറ്റർ അനീഷ് ജെയിംസിനെയടക്കം എതിർകക്ഷിയാക്കി നൽകിയ ചെക്ക് കേസ് (നെഗോഷിബിൾ ഇൻസ്ട്രുമെൻറ്സ് ആക്ട്) പരാതിക്കാരനും പ്രതിനിധിയും ഇല്ലെന്ന പേരിൽ തള്ളിയ കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിെര കളമശ്ശേരിയിലെ കാവേരി ബിൽഡ് ടെക് റീജനൽ മാേനജർ ശിവജി നൽകിയ പുനഃപരിശോധന ഹരജികളാണ് കോടതി പരിഗണിച്ചത്.
കീഴ്കോടതി ഉത്തരവ് റദ്ദാക്കുന്നതായും ഒരവസരം കൂടി ഹരജിക്കാരന് നൽകുമെന്നും കോടതി വ്യക്തമാക്കി.
കേസ് പരിഗണിക്കുംമുമ്പ് കക്ഷികൾക്ക് നോട്ടീസ് നൽകണമെന്നും അന്ന് കക്ഷികളോ പ്രതിനിധികളോ ഹാജരായില്ലെങ്കിൽ നിയമപരമായി ഉത്തരവിടാമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.