കൊച്ചി: ചട്ടം പാലിക്കാതെ നിയമനം നടത്തുന്ന സർക്കാർ നടപടിക്ക് തിരിച്ചടിയായി വീണ്ടും ഹൈകോടതി ഇടപെടൽ. കേരള ബാങ്കിൽ 1850 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടഞ്ഞതിന് പിന്നാലെ, തൃശൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിലെ (കില) അധ്യാപക നിയമനത്തിലെ തുടർനടപടി ഹൈകോടതി തടഞ്ഞു.
പുതിയതായി സൃഷ്ടിച്ച സീനിയർ അർബൻ ഫെലോ (അസോ. പ്രഫസർ), അർബൻ ഫെലോ (അസി. പ്രഫസർ) തസ്തികകളിലേക്ക് കില നിയമാവലിക്കും ഗവേണിങ് ബോഡിയുടെ 2019ലെ തീരുമാനത്തിനും വിരുദ്ധമായി നിയമനം നടത്തുന്നത് ചോദ്യം ചെയ്ത് കില ഗവേണിങ് കൗൺസിൽ അംഗം കൂടിയായ രമ്യ ഹരിദാസ് എം.പി നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചിെൻറ ഇടക്കാല ഉത്തരവ്.
സീനിയർ അർബൻ ഫെലോ തസ്തികയിലേക്ക് ഡോ. രാേജഷ് എന്നയാളെ നിയമിച്ചെന്ന കിലയുടെ വിശദീകരണത്തെ തുടർന്ന് ഈ നിയമനം ഹരജിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, അർബൻ ഫെലോ നിയമനവുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവെക്കാനും കോടതി നിർദേശിച്ചു. എതിർകക്ഷികൾക്ക് വിശദീകരണം നൽകാൻ അവസരം നൽകിയ കോടതി ഹരജി വീണ്ടും മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.