സ്വപ്‌ന സുരേഷിന് ഹൈകോടതിയില്‍ തിരിച്ചടി, കേസുകള്‍ റദ്ദാക്കണമെന്ന ഹരജി തള്ളി

കൊച്ചി: ഗൂഢാലോചന, കലാപാഹ്വാന കേസുകളില്‍ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ഹൈകോടതിയില്‍ തിരിച്ചടി. മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ റദ്ദാക്കണമെന്ന സ്വപ്നയുടെ ഹരജി ഹൈകോടതി തള്ളി. രണ്ട് കേസുകളുടെയും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം പരിഗണിച്ചാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ഉത്തരവ്.

തിരുവനന്തപുരം കന്റോണ്‍മെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ രഹസ്യ മൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന ഹൈകോടതിയിൽ ചൂണ്ടിക്കാട്ടിയത്.

സ്വപ്ന സുരേഷിന് പുറമെ പി.സി. ജോര്‍ജും കേസില്‍ പ്രതിയാണ്. ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസ് എടുത്തിട്ടുള്ളത്.

Tags:    
News Summary - High Court rejects Swapna Suresh's plea to quash cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.