ട്യൂഷൻ സെന്‍ററുകൾ രാത്രി ക്ലാസ്​ നടത്തരുതെന്ന ബാലാവകാശ കമീഷന്‍റെ ഉത്തരവിന്​ ഹൈകോടതി സ്​റ്റേ; വിനോദയാത്രകൾ പാടില്ലെന്നതിൽ കോടതി ഇടപെട്ടില്ല

കൊച്ചി: ട്യൂഷൻ സെന്‍ററുകൾ രാത്രി ക്ലാസ്​ നടത്തരുതെന്ന സംസ്ഥാന ബാലാവകാശ കമീഷന്‍റെ ഉത്തരവിന്​ ഹൈകോടതി സ്​റ്റേ. അതേസമയം, വിനോദയാത്രകൾ പാടില്ലെന്ന കമീഷൻ ഉത്തരവിൽ കോടതി ഇടപെട്ടില്ല. ട്യൂഷൻ സെന്‍ററുകൾ രാത്രി ക്ലാസുകളും വിനോദയാത്രകളും നടത്തരുതെന്ന ബാലാവകാശ കമീഷന്‍റെ ആഗസ്റ്റ്​ നാലിലെ ഉത്തരവിനെതിരെ വെൽഫെയർ ഓർഗനൈസേഷൻ ഫോർ ട്യൂട്ടോറിയൽസ് ആൻഡ് ടീച്ചേഴ്‌സ് സംഘടന ആക്ടിങ്​ ജനറൽ സെക്രട്ടറിയും കരുനാഗപ്പള്ളി സ്വദേശിയുമായ ജി.കെ. സുജേഷ് നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ് ടി.ആർ. രവിയുടെ ഇടക്കാല ഉത്തരവ്​.

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പല കുട്ടികളും എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഉയർന്ന മാർക്ക്​ വാങ്ങുന്നതിന്​ പിന്നിൽ ട്യൂഷൻ ക്ലാസുകളുടെ സ്വാധീനമുണ്ടെന്ന്​ ഹരജിയിൽ പറയുന്നു. ഇവരെ മറ്റ്​ കുട്ടികളോടു മത്സരിക്കാൻ പ്രാപ്തിയുള്ളവരാക്കേണ്ടതുണ്ട്. കൂടുതൽ സമയം പഠിച്ച് ഉയർന്ന ഗ്രേഡ് വാങ്ങാനുള്ള കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണ് കമീഷന്‍റെ ഉത്തരവെന്നും ഇതു റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരന്‍റെ വാദം. ട്യൂഷൻ സെന്‍ററുകളുടെ വാദം കേൾക്കാതെയാണ് ഉത്തരവിറക്കിയതെന്നും ഹരജിയിൽ ആരോപിക്കുന്നു.

Tags:    
News Summary - High Court stays Child Rights Commission's order not to conduct night classes in tuition centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.