കൊട്ടക്കാമ്പൂര്‍ ഭൂമി തട്ടിപ്പ് കേസ്​: അന്വേഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന്​ ഹൈകോടതി 

കൊ​ച്ചി: ജോ​യ്സ് ജോ​ര്‍ജ് എം.​പി​യും കു​ടും​ബ​വും ആ​രോ​പ​ണ വി​ധേ​യ​രാ​യ കൊ​ട്ട​ക്കാ​മ്പൂ​ര്‍ ഭൂ​മി ത​ട്ടി​പ്പ് കേ​സി​ല്‍ ര​ണ്ട് മാ​സ​ത്തി​ന​കം അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി അ​ന്തി​മ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. 
ബു​ധ​നാ​ഴ്​​ച കേ​സ്​ പ​രി​ഗ​ണി​ക്ക​വേ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ഒ​രു മാ​സം കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ്​ ര​ണ്ട്​ മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന അ​ന്ത്യ​ശാ​സ​നം കോ​ട​തി ന​ൽ​കി​യ​ത്. ഇ​ത് അ​വ​സാ​ന അ​വ​സ​ര​മാ​ണെ​ന്നും മാ​ര്‍ച്ച് 10ന​കം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ സ​മ​ര്‍പ്പി​ക്ക​ണ​മെ​ന്നും സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. മാ​ര്‍ച്ച് 12ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

അ​ന്വേ​ഷ​ണം ന​ല്ല രീ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. പ​ട്ട​യ​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ർ.​ഡി.​ഒ​യു​ടെ റി​​പ്പോ​ർ​ട്ട്​ ല​ഭി​ച്ചി​ട്ടു​ണ്ട്. ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് ല​ബോ​റ​ട്ട​റി​യി​ല്‍നി​ന്ന്​ ഒ​ന്നൊ​ഴി​കെ​യു​ള്ള റി​പ്പോ​ർ​െ​ട്ട​ല്ലാം ല​ഭി​ച്ചു. കേ​സി​ലെ സാ​ക്ഷി​ക​ളി​ല്‍നി​ന്ന് മൊ​ഴി​യെ​ടു​ക്കാ​ന്‍ തൊ​ടു​പു​ഴ കോ​ട​തി സ​മ​ന്‍സ് അ​യ​ച്ച​താ​യും സ​ര്‍ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ അ​റി​യി​ച്ചു. എ​ന്നാ​ൽ, പൊ​ലീ​സ്​ കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ സ​മ​ര്‍പ്പി​ക്കു​ന്ന റി​പ്പോ​ര്‍ട്ടു​ക​ൾ പ​ഴ​യ റി​പ്പോ​ർ​ട്ടു​ക​ളു​ടെ പ​ക​ര്‍പ്പ് മാ​ത്ര​മാ​ണെ​ന്ന് ഹ​ര​ജി​ക്കാ​രു​​ടെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു. 

ഭൂ​മി ത​ട്ടി​പ്പ് കേ​സ്​ സി.​ബി.​​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​കേ​ഷ്, എ​ന്‍.​കെ. ബി​ജു എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ളാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. കൊ​ട്ട​ക്കാ​മ്പൂ​ര്‍ ഭൂ​മി കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ട്ടു​പേ​രു​ടെ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ദേ​വി​കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ അ​ഞ്ച് കേ​സാ​ണ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.
ക​ഴി​ഞ്ഞ മാ​സം കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ഒ​രു മാ​സം അ​നു​വ​ദി​ച്ച​താ​ണെ​ന്ന്​ കോ​ട​തി സ​ർ​ക്കാ​റി​നെ ​ഒാ​ർ​മി​പ്പി​ച്ചു. അ​ന്വേ​ഷ​ണം അ​നു​വ​ദി​ച്ച സ​മ​യ​ത്തി​ന​കം തീ​ര്‍ത്തി​ല്ലെ​ങ്കി​ല്‍ കേ​സ് മ​റ്റേ​തെ​ങ്കി​ലും ഏ​ജ​ൻ​സി​ക്ക്​ വി​ടു​ന്ന കാ​ര്യം ആ​ലോ​ചി​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ കോ​ട​തി വാ​ക്കാ​ല്‍ പ​റ​ഞ്ഞു.

Tags:    
News Summary - Highcourt on kottakambur Land Scam-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.