പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈകോടതി തളളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈകോടതി തളളി. സുപ്രധാന തെളിവുകള്‍ സുനി നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം ഹൈകോടതി ശരിവെക്കുകയായിരുന്നു. കൂട്ടുപ്രതിയായ മാർട്ടിന്‍റെ ജാമ്യാപേക്ഷയും കോടതി തള്ളി. സംഭവത്തില്‍ നേരിട്ട് പങ്കുളള പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് കോടതി പറഞ്ഞു. പ്രതിക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നും പ്രതികളെ സ്വാധീനിക്കാന്‍ കഴിയുമെന്നും കോടതി വിലയിരുത്തി. ജാമ്യത്തിനായി സുനിക്ക് വിചാരണ കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

 

Tags:    
News Summary - Highcourt rejected Pulsar Suni"s bail plea-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.