കൊച്ചി: ജാമ്യം നേടാൻ മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്ന് സംശയിക്കുന്നതായി ഹൈകോടതി. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞ് ജാമ്യം നേടിയിരുന്നത്. എന്നാൽ ഗുരുതര അസുഖം എന്നു പറഞ്ഞ ഇബ്രാഹിംകുഞ്ഞിനെ പൊതുപരിപാടികളിൽ കണ്ടതായി കോടതി പറഞ്ഞു. കോടതിയുടെ നിലപാട് പ്രതികൂലമായതോടെ ഇളവ് ആവശ്യപ്പെട്ട് നൽകിയ ഹരജി ഇബ്രാഹിം കുഞ്ഞ് പിൻവലിച്ചു.
ഹരജി പരിഗണിക്കവേ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്ന് സർക്കാർ ആവശ്യപെട്ടു. പാലാരിവട്ടം പാലം അഴിമതി കേസിൽ കുറ്റപത്രം നൽകിയിട്ടില്ലെന്നും ചമ്രവട്ടം പാലം കേസിൽ ആരോപണ വിധേയനാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു സർക്കാർ വാദം.
എറണാകുളം ജില്ല വിട്ട് പോകരുതെന്ന വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടായിരുന്നു ഹരജി. വിവിധ പള്ളികളിൽ പ്രാർഥന നടത്താൻ യാത്രക്ക് അനുവദിക്കണമെന്നായിരുന്നു ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.