തിരുവനന്തപുരം: ഹൈസ്കൂൾ-ഹയർെസക്കൻഡറി ഏകീകരണം സംബന്ധിച്ച ഖാദർ കമീഷൻ റിപ്പോർട്ട് ചർച്ച ചെയ്യണമെന്നാവശ്യപ ്പെട്ട് നൽകിയ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ ്ങിപ്പോയി. ഡി.പി.ഐ എന്നത് ഡയറക്ടർ ജനറൽ ഓഫ് എഡ്യുക്കേഷൻ എന്ന ഒരു പൊതു ഡയറക്ടറേറ്റാവുന്നതോടെ ഇത് രാഷ്ട ്രീയ നിയമനങ്ങൾക്ക് വഴി വെക്കുമെന്ന് ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
ഹൈസ്കൂൾ-ഹയർെസക്കൻഡറി ഏകീകരണം നടപ്പിലാക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയിൽ വ്യക്തമാക്കി. പ്രതിപക്ഷത്തിൻെറ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഹൈസ്കൂൾ,ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ എന്നിവ മൂന്നായി പ്രവർത്തിക്കുന്നതിൽ ആശയക്കുഴപ്പമുണ്ടെന്നും ഖാദർ കമീഷൻ നിർദേശങ്ങൾ പൂർണമായി നടപ്പാക്കുന്നില്ലെന്നും വിദ്യാഭ്യാസമന്ത്രി സഭയെ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ മറുപടിയെ തുടർന്നാണ് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചത്. തുഗ്ലക്ക് പരിഷ്കാരമാണ് സർക്കാർ നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് മേശ് ചെന്നിത്തല വിമർശിച്ചു. റിപ്പോർട്ട് പൂർണമായും വരാതെ എങ്ങനെ നടപ്പാക്കുമെന്നും ചെന്നിത്തല ചോദിച്ചു.
റിപ്പോർട്ടിന് രണ്ട് ഭാഗങ്ങളുണ്ടെന്ന് പറയുന്നു. ഒരു ഭാഗം വന്നപ്പോഴേക്ക് അത് നടപ്പാക്കാനൊരുങ്ങുകയാണ്. ജനാധിപത്യത്തിൽ വികേന്ദ്രീകരണത്തിലേക്ക് നീങ്ങുമ്പോൾ ഇപ്പോൾ ഏകീകരണത്തിലേക്കാണ് പോകുന്നത്. ഹൈസ്കൂളും ഹയർസെക്കൻഡറിയും ഏകീകരിച്ച് ഒറ്റ ഡയറക്ടറേറ്റ് ആവുന്നതോടെ ഈ മേഖലയിൽ ആശയക്കുഴപ്പം ഉണ്ടാകുമെന്നും കെ.എസ്.ടി.എ എന്ന സംഘടനയുടെ രാഷ്ട്രീയ താത്പര്യങ്ങൾ റിപ്പോർട്ടിൽ നിഴലിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കെ.എൻ.എ ഖാദറും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.