സവർക്കറുടെ ഫോട്ടോ സ്ഥാപിക്കണമെന്ന് ഹിന്ദു ഐക്യവേദി, മാഹി വിദ്യാഭ്യാസ മേലധ്യക്ഷനെ ഉപരോധിച്ചു

മാഹി : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി സ്ഥാപിച്ച 75 സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളിൽ സവർക്കറുടെ ഫോട്ടോ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി മാഹി വിദ്യാഭ്യാസ മേലധ്യക്ഷന്റെ ചുമതല വഹിക്കുന്ന ഉത്തമ രാജ് മാഹിയെ ഉപരോധിച്ചു.

ഓഗസ്റ്റ് 13 ന് അമർജ്വാല എന്ന പേരിൽ 75 സ്വാതന്ത്ര്യ സമരസേനാനികളുടെ ഫോട്ടോയുമായി മാഹി പുത്തലം ക്ഷേത്രത്തിൽ നിന്ന് പ്രമുഖ ഗാന്ധിയൻ കിഴന്തൂർ പത്മനാഭൻ തിരികൊളുത്തിയ ദീപശിഖയും വഹിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർഥികളായ സംസ്ഥാന കായിക താരങ്ങൾ പന്തക്കൽ ഐ.കെ.കുമാരൻ മാസ്റ്റർ ഹയർ സെക്കൻററി സ്കൂളിലെത്തി അനാച്ഛാദനം നടത്തിയിരുന്നു.

സവർക്കറുടെ ഫോട്ടോ കൂടി സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചീഫ് എഡുക്കേഷൻ ഓഫീസിൽ മാഹി സി.ഇ.ഒ ഉത്തമ രാജ് മാഹിയെ മണിക്കൂറുകളോളം ഉപരോധിച്ചു.

തുടർന്ന് മാഹി സി. ഐ ശേഖറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. സർക്കാർ അനുമതിയോടെ സവർക്കറുടെ ഫോട്ടോ സ്കൂളിൽ സ്ഥാപിക്കാമെന്ന് ഹിന്ദു ഐക്യവേദിക്ക് നൽകിയ അഡ്മിനിസ്ട്രറ്ററുടെ ഉറപ്പ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കലാണെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ പ്രവർത്തകരും ആരോപിച്ചു.

Tags:    
News Summary - Hindu Aiky vedi want to put up Savarkar's photo in School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.