തൃശൂർ: ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്ത പശ്ചാത്തലത്തിൽ പ്രതിഷേധങ്ങൾക്ക് ഹൈന്ദവ സംഘടനകളുടെ നീക്കം. സമരത്തിന് ആഹ്വാനം നൽകി ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരൻ രംഗത്തുവന്നു. ‘ധർമസമരത്തിന് സജ്ജരാകാ’നാണ് ആഹ്വാനം. പാർഥസാരഥി ക്ഷേത്രത്തിെൻറ ഉൽപത്തിയും പുനരുദ്ധാരണവും വിശദമാക്കി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിലാണിത്. ഇനി ഒരു ഹൈന്ദവക്ഷേത്രം ൈകയേറാൻ ഭരണകൂടത്തിന് ധൈര്യം ഉണ്ടാകാത്ത തരത്തിലുള്ള സമരത്തിന് തയാറാവണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.