കൊച്ചി: ഇടപ്പള്ളിയിലെ മോഡേൺ ഫുഡ് ഇൻഡസ്ട്രീസുമായി ബന്ധപ്പെട്ട് 50 കോടിയോളം രൂപയുടെ പാട്ടക്കുടിശ്ശിക അടക്കാൻ ഇപ്പോഴത്തെ ഉടമസ്ഥരായ ഹിന്ദുസ്ഥാൻ യൂനിലിവർ ബാധ്യസ്ഥരെന്ന് സർക്കാർ ഹൈകോടതിയിൽ. 45.86 കോടി പാട്ട വാടകക്കുടിശ്ശികയും 15 ശതമാനം സേവനനികുതിയും പത്ത് ദിവസത്തിനകം അടക്കണമെന്ന കണയന്നൂർ തഹസിൽദാറുടെ നോട്ടീസ് ചോദ്യംചെയ്യുന്ന ഹരജിയിലാണ് എറണാകുളം ജില്ല കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ലയുടെ വിശദീകരണം. തൽക്കാലം ഏഴുകോടി അടച്ചാൽ ബാക്കി അടക്കുന്നത് തടഞ്ഞ് ഹൈകോടതി ഇടക്കാല ഉത്തരവിട്ടു.
മുമ്പുണ്ടായിരുന്ന കമ്പനിയുടെ ഒാഹരികൾ ഏറ്റെടുക്കുകയായിരുന്നെന്നും പഴയ കുടിശ്ശിക അടക്കാൻ ബാധ്യസ്ഥരല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹിന്ദുസ്ഥാൻ ലിവർ ഹരജി നൽകിയത്. 1965ൽ മോേഡൺ ബേക്കേഴ്സ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിൽ സർക്കാർ മേഖലയിൽ തുടങ്ങിയ കമ്പനി പിന്നീട് മോഡേൺ ഫുഡ് ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡായി. സ്ഥലമേറ്റെടുപ്പിൽ സർക്കാറിനുണ്ടായ ചെലവിെൻറ ആറ് ശതമാനം പാട്ടവാടക നിശ്ചയിച്ചെങ്കിലും കരാർ നടപ്പായില്ല. 1999ലാണ് ആദ്യമായി പാട്ടവാടക കണക്കാക്കുന്നത്. ഭൂമി പതിച്ചുനൽകാൻ ഉപാധികളോടെ സർക്കാർ തീരുമാനിച്ചെങ്കിലും ഭൂമിയെടുപ്പിനായി ചെലവായ തുക, വാടക കുടിശ്ശിക, സ്ഥലമെടുപ്പിെൻറ പത്ത് ശതമാനം എസ്റ്റാബ്ലിഷ്മെൻറ് ചാർജ് എന്നിവ അടക്കണമെന്ന ഉപാധി പാലിക്കുന്നതിൽ വീണ്ടും വീഴ്ചവരുത്തി. ഇടക്കിടെ പാട്ടവാടക കുടിശ്ശിക അടക്കാനുള്ള നോട്ടീസുകൾ സർക്കാർ അയച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഉടമയായ ഹരജിക്കാർക്കാണ് കോടികൾ അടക്കാനുള്ള പുതിയ നോട്ടീസ് ലഭിച്ചത്. പഴയ നിരക്കിൽ പഴയ കമ്പനി 1966മുതൽ ’98വരെ അക്വിസിഷൻ, എസ്റ്റാബ്ലിഷ്മെൻറ് ചാർജുകൾ അടച്ചിട്ടുള്ളതായും ഹരജിയിൽ പറയുന്നു.
എന്നാൽ, ഇൗ വാദം പൂർണമായും ശരിയല്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. പാട്ടവാടക വിപണിവിലയുടെ 20 ശതമാനമെന്ന നിരക്കിൽ പുതുക്കി 1995നവംബർ ’13ൽ ഉത്തരവിട്ടിട്ടുണ്ട്. ഇതിനനുസൃതമായി പാട്ടവാടക അടക്കാൻ ബാധ്യസ്ഥമാണ്. 2004 േമയ് 14ന് മറ്റൊരു ഉത്തരവിലൂടെ വാർഷിക പാട്ടത്തുക പത്ത് ശതമാനമായി കുറച്ച് വീണ്ടും ഉത്തരവിറക്കി. ഇൗ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് 45.87കോടിയുടെ പാട്ടക്കുടിശ്ശിക തഹസിൽദാർ കണക്കാക്കിയത്. ഇത് അടക്കേണ്ടത് മോഡേൺ ഫുഡ് ഇൻഡസ്ട്രീസ് ലിമിറ്റഡാണെന്ന ഹരജിക്കാരുടെ വാദം ശരിയല്ല. ഒൗദ്യോഗിക കൃത്യനിർവഹണത്തിെൻറ ഭാഗമായാണ് തഹസിൽദാർ ഡിമാൻഡ് നോട്ടീസ് അയച്ചത്. റവന്യൂ റിക്കവറി നടപടികളിലൂടെ അടക്കാനുള്ള തുക തിരിച്ചു പിടിക്കാൻ കലക്ടർക്ക് ബാധ്യതയുണ്ടെന്നും അതിനാൽ ഹരജി തള്ളണമെന്നുമാണ് സർക്കാറിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.