പരിയാരം മെഡിക്കൽ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എം.എസ്.എഫ് -കെ. എസ്.യു പ്രവർത്തകർ കോളജ് കവാടത്തിൽ ആഹ്ളാദം പങ്കുവെക്കുന്നു

പരിയാരം മെഡിക്കല്‍ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എസ്.എഫിന് ചരിത്ര വിജയം

കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എസ്.എഫ് (എം.എസ്.എഫ് -കെ. എസ്.യു) മുന്നണിക്ക് ചരിത്ര വിജയം. 28 വര്‍ഷത്തിനിടയില്‍ ആദ്യമായി നടന്ന തെരഞ്ഞെടുപ്പിലാണ് യു.ഡി.എസ്.എഫ് 12 സീറ്റില്‍ വിജയിച്ചത്. പത്ത് പ്രധാന സീറ്റുകളില്‍ ഒന്‍പതും മുന്നണി നേടി.

ചെയര്‍മാനായി ഹിഷാം മുനീറും വൈസ് ചെയര്‍മാന്‍മാരായി ഇ. അമീന്‍, എസ്. സജിത എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി ഹുസ്‌നുല്‍ മുനീര്‍. ഫറാസ് ഷരീഫ്, ഷിബിന്‍ ഫവാസ് എന്നിവരാണ് ജോ സെക്രട്ടറിമാര്‍. ഫൈന്‍ ആട്‌സ് സെക്രട്ടറി മുഹമ്മദ് ജാമിം.

യൂണിവേഴ്സിറ്റി യൂനിയൻ പ്രതിനിധികളായി കെ. വാജിദ്, മുഹമ്മദ് റൈസല്‍ എന്നിവർ വിജയിച്ചു. 2021, 2022, 2023 ബാച്ച് പ്രതിനിധികളും യു.ഡി.എസ്.എഫിന് ലഭിച്ചു.

സ്‌പോർട്സ് സെക്രട്ടറി സ്ഥാനത്തും 2020 ബാച്ച്, പി.ജി പ്രതിനിധി സീറ്റുകളിലും എസ്.എഫ്.ഐ പ്രതിനിധികൾ വിജയിച്ചു.

Tags:    
News Summary - Historic victory for UDSF in Pariyaram Medical College Union elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.