തിരുവനന്തപുരം: റീജനൽ കാൻസർ സെൻററിൽനിന്ന് (ആർ.സി.സി) രക്തം സ്വീകരിച്ച ബാലികക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തിൽ അന്വേഷണ സംഘം തിങ്കളാഴ്ച സർക്കാറിന് റിപ്പോർട്ട് കൈമാറും. ഇക്കാര്യത്തിൽ സാേങ്കതികപ്പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമികവിവരം. അത്തരമൊരു റിപ്പോർട്ടാവും സർക്കാറിന് സമർപ്പിക്കുക എന്നാണ് അറിയുന്നത്. അതേസമയം, ബാലികയെ വീണ്ടും രക്തപരിശോധനക്ക് വിധേയമാക്കാൻ ആരോഗ്യവകുപ്പ് നിയോഗിച്ച ജോയൻറ് ഡി.എം.ഇയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ആലോചിക്കുന്നുണ്ട്.
ചെന്നൈയിലെ റിജനൽ ലബോറട്ടറിയിലാവും രക്തപരിശോധന. ഇതിന് സർക്കാർ ചെലവിൽ ബാലികയെയും രക്ഷാകർത്താക്കളെയും ചെന്നൈയിൽ കൊണ്ടുപോയി പരിശോധന നടത്താനാണ് തീരുമാനം. എപ്പോഴാണ് പെൺകുട്ടിക്ക് എച്ച്.ഐ.വി അണുബാധയുണ്ടായത് എന്നത് സംബന്ധിച്ച് വിശദമായ വിവരങ്ങൾ പരിശോധനയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. പരിശോധിക്കാനുള്ള ഈ ശിപാർശയിൽ അന്തിമ തീരുമാനമായിട്ടില്ല.
ഇതിനിടെ ആർ.സി.സി പൊലീസിന് കൈമാറിയ രേഖകളുടെ പരിശോധനകൾ പുരോഗമിക്കുകയാണ്. 49 പേരുടെ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് അധികൃതർ കൈമാറിയത്. എല്ലാവരുടെയും പേരും മറ്റ് വിവരങ്ങളും ഈ രേഖകളിലുള്ളതിനാൽ രക്തദാതാക്കളെ കെണ്ടത്തുന്ന നടപടികളാണ് പുരോഗമിക്കുന്നത്.
ഇക്കാര്യത്തിൽ ആർ.സി.സിയിൽ സാേങ്കതികപ്പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ജോയൻറ് ഡി.എം.ഇ ഡോ. ശ്രീകുമാരിയുടെ േനതൃത്വത്തിലെ സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഒപ്പം ആർ.സി.സി ഡയറക്ടറുടെ നേതൃത്വത്തിൽ ആശുപത്രിക്കുള്ളിൽ നടത്തുന്ന അന്വേഷണ വിവരങ്ങളും തിങ്കളാഴ്ച സമർപ്പിക്കും. കഴിഞ്ഞ മാർച്ചിലാണ് രക്താർബുദത്തെ തുടർന്ന് ബാലിക ആർ.സി.സിയിൽ ചികിത്സക്കെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.