എച്ച്.ഐ.വി വിവരം പരസ്യമാക്കി;  ശിക്ഷനടപടി വേണമെന്ന്  മനുഷ്യാവകാശ കമീഷന്‍ 

തിരുവനന്തപുരം: എച്ച്.ഐ.വി അണുബാധിതയായ ജീവനക്കാരിയുടെ രോഗവിവരങ്ങളടങ്ങിയ രഹസ്യഫയല്‍ സര്‍ക്കാര്‍ ഓഫിസിലെ സൂക്ഷ്മതക്കുറവ് കാരണം പരസ്യമായ സംഭവത്തില്‍ സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തക്ക ശിക്ഷനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍.  വിവരങ്ങള്‍ ചോര്‍ന്ന സമയത്ത് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്‍റ്, ഡെപ്യൂട്ടി ഡയറക്ടര്‍ (ഫിനാന്‍സ്) തസ്തികകളില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനാണ് കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസിന്‍െറ ഉത്തരവ്. പരാതിക്കാരി ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുകയാണ്. ഭര്‍ത്താവ് എച്ച്.ഐ.വി അണുബാധ കാരണം മരിച്ചു. നാഷനല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍െറ മാര്‍ഗനിര്‍ദേശപ്രകാരം എച്ച്.ഐ.വി ബാധിതരായ ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്.  എന്നാല്‍, പരാതിക്കാരിയുടെ ജോലിസംബന്ധമായി സര്‍ക്കാറിലേക്ക് പോയ ഒരു കത്തില്‍ രോഗവിവരങ്ങള്‍ പരസ്യമാക്കി. പ്രസ്തുത കത്ത് ഓഫിസിലെ ഒരു ജീവനക്കാരന് ലഭിക്കുകയും അയാള്‍ അത് പരസ്യമാക്കുകയും ചെയ്തു. രോഗവിവരം അറിഞ്ഞതോടെ പരാതിക്കാരിയെ സഹപ്രവര്‍ത്തകര്‍ ഒറ്റപ്പെടുത്താന്‍ തുടങ്ങി. പരാതിക്കാരി സ്വന്തം വീട്ടില്‍പോലും വെളിപ്പെടുത്താത്ത രോഗവിവരം ഉദ്യോഗസ്ഥരുടെ സൂക്ഷ്മതക്കുറവ് കാരണം പരസ്യമായത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അവഗണനയും ഗുരുതര കൃത്യവിലോപവുമാണെന്നും കമീഷന്‍ കണ്ടത്തെി.
 
Tags:    
News Summary - HIV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.