ഇടുക്കി, കോട്ടയം, വയനാട്​, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

തൊടുപുഴ: കനത്ത മഴ കണക്കിലെടുത്ത് ഇടുക്കി, കോട്ടയം, വയനാട്​, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ അവധി. ഇടുക്കി, വയനാട്​, കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ക്ക്​ അവധി ബാധകമല്ല. അവധിക്ക്​ പകരമായി ജൂലായ് 21 എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രവൃത്തി ദിനമായിരിക്കുമെന്ന് ഇടുക്കി കലക്ടർ അറിയിച്ചു. ആലപ്പുഴ ജില്ലയിൽ  അമ്പലപ്പുഴ, കുട്ടനാട്​, ചേർത്തല താലൂക്കുകളിൽ പ്രൊഫഷണൽ കോളജ്​ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ നാളെ അവധി പ്രഖ്യാപിച്ചു. 21ന്​ പകരം ക്ലാസുകൾ ഉണ്ടാവുമെന്നും ജില്ലാ കല്​ക്​ടർ അറിയിച്ചു.

ആറ്​ ജില്ലകളിൽ അതീവ ജാഗ്രത
സം​സ്​​ഥാ​ന​ത്ത്​ ക​ന​ത്ത​മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ  ആ​റ്​ ജി​ല്ല​ക​ളി​ൽ അ​തീ​വ ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ്​ ജാ​ഗ്ര​താ നി​ർ​ദേ​ശം.  ചൊ​വ്വാ​ഴ്​​ച മു​ത​ല്‍ വ്യാ​ഴാ​ഴ്​​ച വ​രെ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ്​ മു​ന്ന​റി​യി​പ്പ്​. സം​സ്​​ഥാ​ന​ത്ത്​ ഒ​റ്റ​പ്പെ​ട്ട സ്​​ഥ​ല​ങ്ങ​ളി​ൽ 17 സ​​െൻറീ​മീ​റ്റ​ർ മു​ത​ൽ 24 സ​​െൻറീ​മീ​റ്റ​ർ വ​രെ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്​​തേ​ക്കും. 

Tags:    
News Summary - Holiday for educational institutions in Idukki, Wayanad, Ernakulam, Kottayam- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.