തിരുവനന്തപുരം: സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങൾ ചോർന്നത് ഗുരുതരമാണ്. സർക്കാർ ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കേണ്ടിയിരുന്നു.
കേരള സന്ദർശനത്തിനിടെ പ്രധാനമന്ത്രി ക്രിസ്തീയസഭാ മേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച്ച നടത്തുന്നത് സ്വാഭാവികമാണ്. ആദ്യമായല്ല പ്രധാനമന്ത്രി സഭാ മേലധ്യക്ഷൻമാരെ കാണുന്നത്. പലരുമായും അദ്ദേഹത്തിന് ഊഷ്മള ബന്ധമുണ്ട്.
ആദരവ് എന്ന നിലയിലാണ് അദ്ദേഹം മത മേലധ്യക്ഷന്മാരെ കാണുന്നത്. ഇത്തരം കാര്യങ്ങളിൽ കോണ്‍ഗ്രസിന് വോട്ടിൽ മാത്രമാണ് കണ്ണെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.