കണ്ണൂര്‍: മുൻജീവനക്കാരിയായ യുവതി ഹണിട്രാപ് വഴി അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന വ്യവസായിയുടെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കണ്ണൂര്‍ തളാപ്പിലെ അപ്പാർട്മെന്റില്‍ താമസിക്കുന്ന 52കാരന്റെ 50.72 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് തലശ്ശേരി സ്വദേശിനിക്കെതിരെ കേസെടുത്തത്.

വ്യാപാര സ്ഥാപനത്തിലെ വാറ്റ് നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതി കണ്ണൂരിലെയും തിരുവനന്തപുരത്തെയും അപ്പാർട്മെന്റില്‍ തടങ്കലില്‍ താമസിപ്പിച്ച് ഹണി ട്രാപ്പിൽപെടുത്തിയെന്നാണ് പരാതി. ഇവരുമൊത്തുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. 2015 ഡിസംബര്‍ മുതല്‍ 2019 ഒക്ടോബര്‍ വരെ 50,72,010 രൂപ യുവതിയും പിതാവും തട്ടിയെടുത്തതായി പറയുന്നു. 

Tags:    
News Summary - Honeytrap: Case against woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.