കൊച്ചി: ഹുദ്ഹുദ് എന്ന് വിളിപ്പേരുള്ള യുറേഷ്യൻ ഹൂപിനെ ചുറ്റുവട്ടത്ത് കണ്ടിട്ടുണ്ടോ?. യൂറോപ്പ്, വടക്കനേഷ്യൻ രാജ്യങ്ങളിലെ മഞ്ഞുകാലത്തിൽനിന്ന് രക്ഷതേടി കേരളത്തിൽ വിരുന്നുകാരായി എത്തിയതാണ് തൂവൽകിരീടം വെച്ച ഹൂപ് പക്ഷികൾ. പശ്ചിമഘട്ടത്തിൽ സാധാരണയായി എത്തിയിരുന്ന ഇവ ഇക്കുറി പെരുമ്പാവൂരും ആലപ്പുഴയുമടക്കം പലഭാഗങ്ങളിലും കണ്ടു.
ഇസ്രായേലിെൻറ ദേശീയപക്ഷിയായ ചുവപ്പുകലർന്ന ഓറഞ്ച് നിറമുള്ള ഇവയുടെ ചിറകിലും വാലിലും വെളുപ്പും കറുപ്പും ഇടവിട്ട വരകളുണ്ട്. ചിത്രശലഭത്തിേൻറതുപോലെ മനോഹര ചിറകുകൾ വിടർത്തി പറന്നെത്തിയ ഇവയെ പക്ഷെ, നാട്ടിലെ കാക്കകൾക്ക് അത്ര പിടിച്ചിട്ടില്ല. മിക്കവാറും പക്ഷികളെ കൊത്തിയോടിക്കും. ഹൂപിെൻറ നീണ്ടുമെലിഞ്ഞ കൊക്കിെൻറ അറ്റം വളഞ്ഞതാണ്. തുറസ്സായ കാടുകളിലും കൃഷിയിടങ്ങളിലും ഇറങ്ങി മണ്ണിൽനിന്ന് കീടങ്ങളെയാണ് ഇവ ഭക്ഷിക്കുന്നത്.
ഇവയെക്കൂടാതെ ആയിരക്കണക്കിന് കിലോമീറ്ററുകൾ പറന്ന് കേരളത്തിലേക്ക് അനേകം ദേശാടനക്കിളികൾ വന്നുതുടങ്ങിയിട്ടുണ്ട്. ശീതകാലം ഭൂമധ്യരേഖ പ്രദേശത്ത് കഴിച്ചുകൂട്ടുന്ന നാകമോഹനാണ് മറ്റൊന്ന്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സാധാരണ കേരളത്തിൽ കണ്ടുവരുന്നത്. ഇക്കുറി നേരത്തേ എത്തി. വെള്ളായണി, തട്ടേക്കാട്, അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട്-കുട്ടനാട്, തൃശൂർ കോൾനിലങ്ങൾ, കടലുണ്ടി, കണ്ണൂർ കാട്ടാമ്പള്ളി എന്നിവയാണ് ദേശാടനക്കിളികളുടെ ഇഷ്ടകേന്ദ്രങ്ങൾ.
പരുന്തുകളിലെ സുന്ദരനായ 'വെള്ളക്കറുപ്പൻ മേടുതപ്പി' (പൈഡ് ഹാരിയർ) തൃശൂരിലെ കോൾപാടങ്ങളിൽ കാഴ്ചക്ക് വിരുന്നേകുന്നു. വടക്കുകിഴക്കൻ ഏഷ്യയിലും അസമിലും പ്രജനനം നടത്തി കേരളത്തിലേക്ക് എത്തിയതാണ് പൈഡ് ഹാരിയർ.
ഒക്ടോബറിൽ പക്ഷി നിരീക്ഷകൻ സിഗ്നൻ വർഗീസ് വെള്ളക്കറുപ്പൻ മേടുതപ്പിയെ കാമറയിലാക്കിയിരുന്നു. മംഗോളിയൻ മണൽകോഴി, തവിട്ടുതലയൻ കടൽകാക്ക എന്നിവയൊക്കെ എത്തിയിട്ടുണ്ട്. 152 ഇനം ദേശാടനപ്പക്ഷികൾ കേരളത്തിൽ എത്തുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 80 ഇനവും ജലപക്ഷികളാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളോടെ വരവ് പൂർണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.