തൃശൂർ: ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിച്ച് രോഗികൾക്കും ജീവനക്കാർക്കും സർക്കാർ സംരക്ഷണം നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സംസ്ഥാന ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ചികിത്സക്കിടെ രോഗാവസ്ഥ കാരണം മരണങ്ങളുണ്ടായാല്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ ആക്രമണം നടത്തുന്ന പ്രവണത വര്‍ധിച്ചുവരുകയാണ്. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ശക്തിയായി പ്രതികരിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ആശുപത്രികളുടെ നിലവാരം ഉയർത്താനും വ്യാജചികിത്സകരെ ഒഴിവാക്കാനുമായി ആവിഷ്കരിച്ച ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ പ്രതികൂല വ്യവസ്ഥകളിൽ മാറ്റംവരുത്തണം. വിവിധ ചികിത്സ സമ്പ്രദായങ്ങളെ ചേർത്ത് സങ്കര ചികിത്സ സമ്പ്രദായം നടപ്പാക്കാനുള്ള ദേശീയ നയം അശാസ്ത്രീയമാണ്.
സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്കോശി നടത്തുന്ന യാത്രയായ 'തരംഗ'ത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ, ജോയന്റ് സെക്രട്ടറി ഡോ. ജോയ് മഞ്ഞില, തൃശൂർ ജില്ല കൺവീനർ ഡോ. പവൻ മധുസൂദനൻ, സംസ്ഥാന കമ്മിറ്റിയംഗം ഡോ. ഗോപിനാഥ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.