ഭക്ഷ്യവിഷബാധ: വൈത്തിരിയിലെ ഹോട്ടൽ പൂട്ടിച്ചു

വൈത്തിരി: നാലുപേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതിനെത്തുടർന്നു വൈത്തിരിയിലെ ഹോട്ടൽ അധികൃതർ പൂട്ടിച്ചു. ചേലോട് പെട്രോൾ പമ്പിനു സമീപമുള്ള ബാംബൂ ഹോട്ടലും ചുണ്ടയിലുള്ള അനുബന്ധ ഹോട്ടലുമാണ് ഇന്നലെ വിവിധ വകുപ്പുദ്യോഗസ്ഥർ ചേർന്ന് നടത്തിയ പരിശോധനക്ക് ശേഷം അടപ്പിച്ചത്.

വയനാട് കാണാനെത്തിയ കോഴിക്കോട് ചാത്തമംഗലം സ്വദേശികളായ നാലംഗ കുടുംബത്തിനാണ് ഇന്നലെ ചേലോട്ടെ ഹോട്ടലിൽനിന്ന് ഭക്ഷ്യ വിഷബാധയേറ്റത്. ഇവരിൽ 11 വയസ്സായ ബാലികയെ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.

ബാംബൂ ഹോട്ടലിൽനിന്നും ഉച്ചഭക്ഷണം കഴിച്ച ഇവർ അമ്പലവയലിൽ എത്തിയപ്പോഴേക്കും നാലുപേർക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Tags:    
News Summary - Hotel in vythiri shut down after Food poisoning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.