വള്ളിക്കുന്ന്: ഷീറ്റ് പാകിയ ഷെഡിൽനിന്ന് സ്വന്തം വീടെന്ന സ്വപ്നം പൂവണിയുന്നതും കാത്ത് ചാലിയിൽ മണിയും കുടുംബവും. ചേളാരിയിലെ കുംബാര കോളനിയിൽ ഷീറ്റ് പാകിയ വീട്ടിൽ രണ്ട് പെണ്മക്കളും ഭാര്യയുമായി അന്തിയുറങ്ങുന്നത് ഭീതിയോടെ. മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലാണ് കുടുംബം താമസിക്കുന്നത്.
പാരമ്പര്യമായി മൺപാത്രം നിർമിക്കുന്ന ജോലിയായിരുന്നു. മണ്ണ് കിട്ടാത്തതും കച്ചവടം കുറഞ്ഞതും വരുമാനം ഇല്ലാതായി. കുറച്ചു വർഷങ്ങളായി വല്ലപ്പോഴും ലഭിക്കുന്ന കൂലിവേല മാത്രമാണ് ഉപജീവനമാർഗം. ഭാര്യ മിനി തൊഴിലുറപ്പ് ജോലിക്കും പോവുന്നുണ്ട്. മൂത്ത മകൾ മഞ്ജുഷ പ്ലസ് ടു പഠനം പൂർത്തിയാക്കി. ഇളയ മകൾ സനുഷ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. അമ്മ ഇഷ്ടദാനമായി നൽകിയ ആറു സെൻറ് സ്ഥലത്ത് 650 സ്ക്വയർ ഫീറ്റിൽ തറ നിർമിച്ചിട്ട് വർഷങ്ങളായി. നാല് പവൻ സ്വർണം വിറ്റാണ് തറ നിർമിച്ചത്.
വീടിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചു. സ്വന്തമായി റേഷൻ കാർഡ് ഇല്ലാത്തതിനാൽ നടന്നില്ലെന്നാണ് ഇവർ പറയുന്നത്. ഒന്നര വർഷം മുമ്പ് റേഷൻ കാർഡ് ലഭിച്ചെങ്കിലും വീടെന്ന സ്വപ്നം അകലെയാണ്. അനിയെൻറ സ്ഥലത്ത് നിർമിച്ച ഷെഡിലാണ് ഇപ്പോൾ താമസം. ഇപ്പോൾ താമസിക്കുന്ന ഷെഡ് നിൽക്കുന്ന ഭാഗത്തായിരുന്നു മണിയുടെ മൺപാത്ര നിർമാണത്തിെൻറ ഷെഡ് ഉണ്ടായിരുന്നത്.
ഇതുപൊളിച്ചാണ് താമസിക്കാൻ ഷീറ്റ് കൊണ്ട് മറച്ച താത്കാലിക ഷെഡ് നിർമിച്ചത്. തൊട്ടടുത്തായി നിർമിച്ച തറ നോക്കി നെടുവീർപ്പിടുകയാണ് മണിയും കുടുംബവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.