വൈപ്പിന്‍: ദൂരൂഹസാഹചര്യത്തില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ മകനും മരിച്ചു. നായരമ്പലം തയ്യെഴുത്തുവഴി കിഴക്ക് തെറ്റയില്‍ പരേതനായ സാജുവിെൻറ ഭാര്യ സിന്ധുവും (42) മകന് അതുലുമാണ് (17) മരിച്ചത്. സംഭവത്തിൽ അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഞായറാഴ്ച പുലര്‍ച്ച ആറിനാണ് സംഭവം. വീട്ടില്‍നിന്ന് പുക ഉയരുന്നതുകണ്ട് അടുത്ത് താമസിക്കുന്ന ബന്ധുക്കളും നാട്ടുകാരും വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സിന്ധു മരിച്ചു. അതുലിന് 70 ശതമാനം പൊള്ളലേറ്റിരുന്നു. രാത്രിയോടെ അതുലിന്റെ നില വഷളായി.
ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോകുംവഴി മരണവെപ്രാളത്തില്‍ കരഞ്ഞ വീട്ടമ്മ സമീപവാസിയായ യുവാവിെൻറ പേരുപറയുന്ന വോയ്സ് ക്ലിപ്പ് ബന്ധുക്കള്‍ െപാലീസില്‍ ഹാജരാക്കി. ഇയാള്‍ ശല്യം ചെയ്യുന്നുവെന്നാരോപിച്ച് ദിവസങ്ങൾക്കുമുമ്പ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിൽ ഞാറക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തെതുടര്‍ന്ന് ഞാറക്കല്‍ സി.ഐ രാജന് കെ. അരമന, എസ്.ഐ എ.കെ. സുധീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലുവയില്‍നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി മുറിയില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. കത്തിക്കാനുപയോഗിച്ച തീപ്പെട്ടി കണ്ടെടുത്തിട്ടുണ്ട്. എറണാകുളം ലൂര്‍ദ് ആശുപത്രി ജീവനക്കാരിയാണ് സിന്ധു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.