രാഹ​ുൽ മാങ്കൂട്ടത്തിൽ ജയിലിൽ ചെലവഴിച്ചതെങ്ങനെ?

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ ഒൻപത് ദിവസത്തെ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങി. എന്നാൽ, ഈ ഒൻപത് ദിവസം എങ്ങനെ ചെലവഴിച്ചുവെന്ന ചോദ്യമാണ് യൂത്ത് കോൺഗ്രസ് സുഹൃത്തുക്കൾ ഏറെയും ചോദിച്ചത്. ഇതിന് രാഹുൽ പറഞ്ഞ മറുപടിയിങ്ങനെയായിരുന്നു ‘ വായനയായിരുന്നു കൂടുതൽ സമയവും. എന്നാൽ, പുറത്ത് എന്ത് നടക്കുന്നുവെന്നറിയാനുള്ള ആശങ്ക ഏറെയായിരുന്നു. അതിന് പത്രങ്ങളെയാണ് ആശ്രയിച്ചത്.

യൂത്ത് കോൺഗ്രസ് സുഹൃത്തുക്കൾക്കെതിരെ പൊലീസ് നടത്തുന്ന ക്രൂരമായ മർദനം അറിഞ്ഞതും പത്രങ്ങളിലൂടെയാണ്’ ഇന്നലെ ജയിൽ മോചിതനായ രാഹുൽ വിശ്രമിക്കാൻ പോയില്ല. ആലപ്പുഴയി​ലേക്കാണ് പോയത്. യൂത്ത് കോൺഗ്രസ് പ്രവർത്തക​ർക്കെതിരെ ക്രൂരമായ മർദനമാണ് ആലപ്പുഴയിലുണ്ടായത്. ഇവിടെ, നടക്കുന്ന സമരം ഏറ്റെടുക്കാനാണ് രാഹുലി​െൻറ തീരുമാനം. ജയിൽവാസം കൊണ്ട് രാഷ്ട്രീയ സമരങ്ങളൊന്നും ഇല്ലാതാകുന്നില്ല. കേരളത്തി​െൻറ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ തന്നെ അതു മനസ്സിലാകും. എ​െൻറ ജയിൽവാസം പോ രാട്ടവീര്യം വളർത്തുകയാണു ചെയ്‌തിട്ടുള്ളത്. അതു വരും ദിവസങ്ങളിൽ സർ ക്കാരിനു ബോധ്യമാകുമെന്നാണ് രാഹുൽ പറയുന്നത്.

നാടുവാഴുന്ന രാജാവാണെന്ന് കരുതുന്ന പിണറായി വിജയൻ കിരീടം താഴെ വെക്കണമെന്നും ജനങ്ങൾ പിന്നാലെയുണ്ടെന്ന് രാഹുൽ പറഞ്ഞു. തനിക്കെതി​രെ പ്രതികാര നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും രാഹുൽ പറഞ്ഞു.

സെക്രട്ടറിയേറ്റ് മാര്‍ച്ച്, ഡി.ജി.പി ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെ നാലു കേസുകളിലാണ് രാഹുലിനെ അറസ്റ്റ്ചെയ്തിരുന്നത്. ഈ കേസുകളിൽ ഇന്ന​ലെയും ഇന്നുമായി ജാമ്യം ലഭിച്ചു. ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിന് വൻ സ്വീകരണമാണ് യൂത്ത് കോൺഗ്രസ് ഒരുക്കിയത്. തുറന്ന വാഹനത്തിൽ ആനയിച്ചു. സംഘടനയുടെ ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്, ഷാഫി പറമ്പിൽ എം.എൽ.എ, പി.സി. വിഷ്ണുനാഥ് എം.എൽ.എ തുടങ്ങിയവർ രാഹുലിനൊപ്പം വാഹനത്തിലുണ്ടായിരുന്നു. നേരത്തെ, സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് അവശേഷിച്ച കേസിലും കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡി.ജി.പി ഓഫിസ് മാര്‍ച്ചിലെ കേസില്‍ കൂടി ജാമ്യം അനുവദിച്ച് ഇന്ന് വൈകീട്ട് 3.30ഒാടെ കോടതിയുടെ വിധിവരികയായിരുന്നു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു മാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെത്തി ഒപ്പിടണം. 25,000 രൂപ കെട്ടിവയ്ക്കുകയും വേണം.

ജനുവരി ഒന്‍പതിന് പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് പൊലീസ് രാഹുലിനെ നാടകീയമായി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഡിസംബര്‍ 20നു നടന്ന യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസുകളിലായിരുന്നു നടപടി.

Tags:    
News Summary - How did Rahul Mamkootathil spend time in prison?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.