പാലക്കാട്: ആദിവാസി ഭൂമി കൈയേറ്റക്കേസിൽ എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണന് ഉപാധികളോടെ ജാമ്യം. പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണം, രണ്ടു മാസത്തേക്ക് അട്ടപ്പാടിയിൽ പ്രവേശിക്കരുത്, ഒരു ലക്ഷം രൂപ കെട്ടിവെക്കണം തുടങ്ങിയ ഉപാധികളോടെ മണ്ണാർക്കാട് എസ്.സി എസ്.ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചയും ഷോളയൂർ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. ഇതിന് മാത്രമേ അട്ടപ്പാടിയിൽ പ്രവേശിക്കാവൂ.
ആദിവാസികളെ കൈയേറ്റം ചെയ്തതടക്കമുള്ള കേസിൽ പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തു. അജി കൃഷ്ണന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി തള്ളിയിരുന്നു. തുടർന്ന് ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സ്വപ്ന സുരേഷിന് ജോലി നൽകിയതിലുള്ള പ്രതികാരമാണ് അറസ്റ്റെന്നായിരുന്നു അജി കൃഷ്ണൻ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ആദിവാസി ഭൂമി കൈയേറ്റം, കുടിൽ കത്തിക്കൽ, ജാതി പറഞ്ഞ് അധിക്ഷേപം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.