ജാതിവ്യവസ്ഥയ്ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന്​ സ്വാമി ഋതംബരാനന്ദ

ഓച്ചിറ : ജാതിവ്യവസ്ഥക്ക്​ ശാസ്ത്രീയമായും യുക്തിസഹമായും ഒരുതരത്തിലുമുള്ള അടിസ്ഥാനവും അടിത്തറയുമില്ലന്ന് ശിവഗിരി മഠത്തിലെ സ്വാമി ഋതംബരാന്ദ പറ‍ഞ്ഞു. വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറയിൽ നടന്ന മത സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.

ഉത്തരേന്ത്യയിലും മറ്റും മതത്തിൻ്റേയും ജാതിയുടേയും പേരിൽ നടക്കുന്ന പ്രവർത്തനങ്ങൾ മനുഷ്യത്വപരമല്ല. എല്ലാ മതങ്ങളും സമബുദ്ധിയോടും, സമഭക്തിയോടും പ്രവർത്തിച്ചാൽ മാത്രമേ സമത്വത്തിലധിഷ്ഠിതമായ സമൂഹത്തെ സൃഷ്ടിക്കാനാകുവെന്നും സ്വാമി പറഞ്ഞു.

ആലംകോട് ലീലാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗാന്ധി ഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്‍റ്​ എം. വി. ഗോപകുമാർ, പ്രൊഫ. കോഴിശ്ശേരി രവീന്ദ്രനാഥ്,  എസ്. ധനപാലൻ, പള്ളിക്കൽ സുനിൽ,  മണ്ണടി മധു, ബോബൻ ജി നാഥ്,  കളരിയ്ക്കൽ ജയപ്രകാശ്, കെ. ഗോപാലകൃഷ്ണപിള്ള,  ആദിനാട് മോഹൻ തുടങ്ങിയവർ സംസാരിച്ചു.



Tags:    
News Summary - hrithambaranandha against cast system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.