മതതീവ്രവാദികളെ ഒറ്റപ്പെടുത്തണം -ഡോ. ഹുസൈൻ മടവൂർ

കോഴിക്കോട്: രാഷ്​ട്രീയ-മത സംഘടനകളിൽ മതതീവ്രവാദികൾ നുഴഞ്ഞുകയറുന്നുണ്ടോയെന്ന് പരിശോധന നടത്താൻ തയാറാകണമെന്ന് കെ.എൻ.എം വൈസ്​ പ്രസിഡൻറ്​ ഡോ. ഹുസൈൻ മടവൂർ. ഐ.എസ്​.എം സംസ്​ഥാന വെളിച്ചം കൺ​െവൻഷൻ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഹാരാജാസ്​ കോളജിലെ അഭിമന്യു വധം അത്യന്ത്യം അപലപനീയമാണ്. കാമ്പസിലെ ജനാധിപത്യശൂന്യത ചൂഷണംചെയ്ത് വളർന്നുവരുന്ന മതതീവ്രവാദികളെ തുരത്താൻ ഒന്നിച്ച് മുന്നേറണം. പള്ളി, മദ്​റസ, മഹല്ലുകൾ, മറ്റു സ്​ഥാപനങ്ങൾ എന്നിവയിൽ മതതീവ്രവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഖുർആൻ മാനവരാശിയുടെ സമാധാനമാണ് ഉദ്ഘോഷിക്കുന്നത്. ഖുർആൻ ദുർവ്യാഖ്യാനിച്ച് വിഭാഗീയതക്ക് തെളിവ് നിർമിക്കുന്നവരെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Hussain Madavoor Mujahid -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.