നിയമസഭ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കില്ലെന്ന് പി.കെ. അബ്ദുറബ്

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുസ് ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി.കെ. അബ്ദുറബ്. മത്സര രംഗത്തു നിന്ന് സ്വമേധയാ പിൻമാറേണ്ട ഒരാവശ്യവുമില്ല. ഇക്കാര്യം ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും അബ്ദുറബ് വ്യക്തമാക്കി.

ഈ വിഷയത്തിൽ മുസ് ലിം ലീഗിൽ ചർച്ച നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ മൽസരത്തെ കുറിച്ച് ചർച്ച ചെയ്യുന്ന പതിവ് ലീഗിലില്ല. പാർട്ടിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. അതനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും പി. കെ അബ്ദുറബ്ബ് പറഞ്ഞു.

പി.കെ. അബ്ദുറബ് അടക്കം എട്ട് സിറ്റിങ് എം.എല്‍.എമാരെ നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് മാറ്റിനിർത്തുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. കെ.എന്‍.എ ഖാദര്‍, സി. മമ്മൂട്ടി, പി. ഉബൈദുള്ള, ടി.എ അഹമ്മദ് കബീർ, എം. ഉമ്മർ, വി. കെ ഇബ്രാഹിംകുഞ്ഞ്, എം.സി കമറുദ്ദീൻ എന്നിവർക്കും സീറ്റ് ലഭിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.