തന്‍റെ ചിന്ത സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കശ്മീരികളെ കുറിച്ച് -ചിദംബരം

ന്യൂഡൽഹി: ജയിലിൽ നിന്ന് ഇറങ്ങി സ്വതന്ത്ര വായു ശ്വസിച്ച ശേഷം ഞാൻ ആദ്യമായി ആലോചിച്ചത് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട 75 ലക്ഷം വരുന്ന കശ്മീരികളെ കുറിച്ചാണെന്ന് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പി. ചിദംബരം. ആഗസ്റ്റ് നാല് മുതൽ കശ്മീരികൾക്ക് അടിസ്ഥാന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു. കശ്മീരികളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുമെന്നും ചിദംബരം വ്യക്തമാക്കി.

ഒരു കുറ്റവും ചുമത്താതെ വീട്ടുതടങ്കലിലാക്കിയ രാഷ്ട്രീയ നേതാക്കളെ കുറിച്ചാണ് എനിക്ക് ഏറെ ഉത്കണ്ഠ. നാം സ്വാതന്ത്ര്യം സംരക്ഷിക്കുന്നവരാണെങ്കിൽ അവരുടെ സ്വാതന്ത്രത്തിന് വേണ്ടി പോരാടേണ്ടതുണ്ട്. സ്വാതന്ത്ര്യം അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.എൻ.എക്സ് മീഡിയ കേസിൽ ജയിൽ മോചിതനായ ശേഷം കോൺഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യത്തിന്‍റെ വായു ശ്വസിക്കാനായതിൽ സന്തോഷമുണ്ട്. ജയിൽ മോചനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും തന്നെ അടിച്ചമർത്താനാവില്ലെന്നും ചിദംബരം പറഞ്ഞു.

കേന്ദ്ര ധനമന്ത്രിയെന്ന നിലയിൽ തന്‍റെ തീരുമാനങ്ങൾ ശരിയാണ്. ഉദ്യോഗസ്ഥർ തനിക്ക് വേണ്ടി ജോലി ചെയ്തു. വ്യാപാരികൾ തന്നോട് ചർച്ചകൾ നടത്തി. മാധ്യമപ്രവർത്തകർ നല്ല നിലയിൽ തന്നെ മനസിലാക്കിയെന്നും ചിദംബരം ചൂണ്ടിക്കാട്ടി.

സമ്പദ് വ്യവസ്ഥയുടെ കാര്യത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് ചിദംബരം കുറ്റപ്പെടുത്തി. കേന്ദ്ര മന്ത്രിമാർ കബളിപ്പിക്കുകയും വീമ്പുപറയുകയും ചെയ്യുന്നുവെന്നും ചിദംബരം കൂട്ടിച്ചേർത്തു.

Tags:    
News Summary - I breathed the air of freedom says p Chidambaram -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.