എ.കെ. നസീർ പ്രധാനമ​്രന്തി നരേന്ദ്രമോദിക്കൊപ്പം. പി.എസ്​.  ശ്രീധരൻ പിള്ള, എ.എൻ. രാധാകൃഷ്​ണൻ എന്നിവർ സമീപം (ഫയൽ ഫോ​ട്ടോ)

'94ൽ ഞാൻ ബി.ജെ.പിയിൽ ചേർന്നു, യുവത്വം പാർട്ടിക്കായി സമർപ്പിച്ചു; എന്നിട്ടും...' -എ​.കെ. നസീർ​ അപ്രിയനായത്​ മെഡിക്കൽ കോഴ അന്വേഷണത്തോടെ

തിരുവനന്തപുരം: താഴെതട്ടിൽ​ പ്രവൃത്തിച്ച്​ ബി.ജെ.പി​ സംസ്ഥാന സെക്രട്ടറി വരെയായി വളർന്ന എ.കെ. നസീര്‍ ഒടുവിൽ പുറത്തേക്ക്​ പോകു​േമ്പാൾ പാർട്ടിക്കകത്തും പുറത്തും ചോദ്യങ്ങളുയരുന്നു. പാർട്ടിയെ പിടിച്ചുലച്ച, എം.ടി. രമേശ്​ പ്രതിയായ മെഡിക്കൽ കോഴ വിവാദത്തിൽ അന്വേഷണ കമ്മീഷൻ അംഗമായിരുന്നു നസീർ. ഇതിന്‍റെ റിപ്പോർട്ട്​ ചോർന്നത്​ പാർട്ടിക്ക്​ വൻ ക്ഷീണം ചെയ്​തിരുന്നു. അതിനുപിന്നാലെയാണ്​ തനിക്കെതിരെ ചിലർ പ്രതികാര മനസ്സോടെ പെരുമാറാൻ തുടങ്ങിയതെന്ന്​ നസീർ വെളിപ്പെടുത്തിയിരുന്നു.

വര്‍ക്കല എസ്.ആര്‍, ചെര്‍പ്പുളശേരി കേരള എന്നീ മെ‍ഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിതരമാനെന്ന പേരില്‍ കോടികള്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു എം.ടി. രമേശിനും ആര്‍.എസ്. വിനോദിനുമെതിരെയുള്ള ആരോപണം.കുമ്മനം രാജശേഖരന്‍ ബി.ജെ.പി അധ്യക്ഷനായിരിക്കെ നസീറിന്‍റെ നേതൃത്വത്തിൽ പാർട്ടി നടത്തിയ അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ടിലൂടെയാണ് ആരോപണം പുറത്ത് വന്നത്.

കഴിഞ്ഞ മാർച്ചിൽ പാർട്ടി സ്​ഥാനമാനങ്ങൾ രാജിവെച്ച​േപ്പാഴാണ്​ നസീർ ഇതുസംബന്ധിച്ച്​ പരസ്യമായി ആരോപണമുന്നയിച്ചത്​. ''ഞാൻ 1994ൽ 32ാമത്തെ വയസ്സിൽ ബി.ജെ.പിയിൽ എത്തി.. എന്‍റെ യുവത്വം പാർട്ടിക്കായി സമർപ്പിച്ചു. എന്നിട്ടും എനിക്കെതിരെ എന്തിന് ചിലർ അവിവേകമായി പെരുമാറുന്നു എന്ന്​ എനിക്കറിയില്ല. എന്നാൽ, ഒന്നറിയാം. പാർട്ടി നിർദ്ദേശപ്രകാരം ഞങ്ങൾ സമർപ്പിച്ച കമ്മിഷൻ റിപ്പോർട്ടിന് ശേഷമാണ് പ്രശ്നങ്ങളുടെ തുടക്കം. കമ്മിഷൻ അംഗങ്ങൾ രണ്ടുപേരും ക്രൂശിക്കപ്പെടുന്നു തുടർച്ചയായി. എന്‍റെ പ്രിയ സുഹൃത്തുക്കൾ മനസ്സിലാക്കേണ്ടത്​, കഴിഞ്ഞ 26 വർഷത്തിനിടയിൽ ഒരു സ്ഥാനമോ, ഏതെങ്കിലും പാർലമെൻ്റ് സീറ്റോ അസംബ്ലി സീറ്റോ ഞാൻ നേതൃത്വത്തോട് ചോദിച്ചിട്ടില്ല. അറിഞ്ഞു പാർട്ടി തന്നിട്ടുമില്ല. എന്നാൽ, കഴിഞ്ഞ 3 തവണയും ( 2011, 2016 ,2021 ) ആലുവാ മണ്ഡലത്തിൽ നിന്ന് പാർട്ടി നിർദ്ദേശിച്ചതു എന്‍റെ പേരായിരുന്നു. എന്നിട്ടും അതു തടയപ്പെട്ടു??? എനിക്ക് വിഷമമില്ല. പക്ഷേ തുടർച്ചയായി ഞാൻ അപമാനിതനായാൽ എന്തു ചെയ്യണം, രാജിയെല്ലാതെ'' -എന്നായിരുന്നു അന്ന്​ പറഞ്ഞത്​.

ഇതിന്​ ശേഷം പാർട്ടി പ്രാഥമികാംഗത്വത്തിൽ തുടർന്ന നസീർ നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളാണ്​ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്​.

ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് സാമ്പത്തിക സുതാര്യത ഇല്ല. പണം സമാഹരിക്കാനുള്ള അവസരമായി തിരഞ്ഞെടുപ്പുകളെ നേതാക്കള്‍ കണ്ടുവെന്നും നസീര്‍ പറഞ്ഞു. സംസ്ഥാനത്ത് പാര്‍ട്ടിയുടെ അവസ്ഥ വളരെ സങ്കടകരമാണ്. പുതിയ നേതൃത്വം ജീവിത മാര്‍ഗമായി രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പുകളെ ധനസമാഹരണത്തിനായി ഉപയോഗിക്കുന്നു. അങ്ങനെയുള്ള നേതാക്കളുടെ മുന്നില്‍ പാര്‍ട്ടി കേരളത്തില്‍ വളരില്ലെന്നും നസീര്‍ വ്യക്തമാക്കി.

ബിജെപിക്ക് സംസ്ഥാനത്ത് വളര്‍ച്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒപ്പം നില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ഒരുമിച്ചുകൊണ്ടു പോകാനും ഒപ്പം നില്‍ക്കാനും സംഘടന ഇല്ലാത്ത അവസ്ഥയാണുള്ളത്. പുനഃസംഘടനയില്‍ പ്രമുഖ നേതാക്കളെ എല്ലാം വെട്ടിനിരത്തി. പാലാ ബിഷപ്പ് വിവാദത്തില്‍ എരിതീയില്‍ എണ്ണ ഒഴിക്കുകായണ് നേതൃത്വം ചെയ്തതെന്നും നസീര്‍ വിമര്‍ശിച്ചു. മെഡിക്കല്‍ കോഴ വിവാദത്തില്‍ സത്യസന്ധമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. അതിന് ശേഷമാണ് ഒതുക്കപ്പെട്ടത്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച നേതാക്കളെല്ലാം പുറത്തുപോയ ചരിത്രമാണ് ബിജെപിക്കുള്ളതെന്നും നസീര്‍ ഓര്‍മിപ്പിച്ചു.

ഇതിനുപിന്നാലെയാണ്​ പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറിയതിന് എ.കെ നസീറിനെയും സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്‍റ്​ കെബി മദൻലാലിനെയും പാർട്ടിയുടെ പ്രാഥമികാം​ഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചത്​.

Tags:    
News Summary - I joined in BJP in ‘94 and dedicated my youth to the party says A.K. naseer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.