ഐസ്ക്രീം കേസ്: വി.എസിന്‍െറ ഹരജിയില്‍ 19ന് വാദം

കോഴിക്കോട്: ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ കെ.എ. റഊഫിന്‍െറ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട്  വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹരജി മജിസ്ട്രേറ്റ് കോടതി നവംബര്‍ 19 ന് പരിഗണിക്കും. ഇതേ കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് വി.കെ. രാജു ഹൈകോടതി അഭിഭാഷകന്‍ മുഖേന നല്‍കിയ ഹരജിക്കെതിരെ അസി. പബ്ളിക് പ്രോസിക്യൂട്ടറും വി.എസിന്‍െറ അഭിഭാഷകനും എതിര്‍ഹരജി നല്‍കിയിരുന്നു.

മുന്‍ മന്ത്രിക്കുവേണ്ടിയാണ് പുതിയ ഹരജിയെന്ന് വി.എസിന്‍െറ അഭിഭാഷകന്‍ വാദിച്ചു. ഹരജികള്‍ പരിഗണിക്കണോയെന്ന കാര്യത്തിലാണ് ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ഷാബിര്‍ ഇബ്രാഹിം 19ന് വാദം കേള്‍ക്കുക. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ്. ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍ കക്ഷിയായതിനാല്‍ കോഴിക്കോട്ടെ കേസിലും കക്ഷിയാക്കണമെന്നാണ് വി.കെ. രാജുവിന്‍െറ ആവശ്യം. 

2012 ജൂലൈയില്‍ വി.എസ് പ്രതിപക്ഷനേതാവായിരിക്കെ നല്‍കിയ ഹരജിയില്‍ തീരുമാനമെടുക്കുന്നത്, കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ മാറ്റിവെക്കുകയായിരുന്നു. എന്നാല്‍, കേസില്‍ കീഴ്കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന സുപ്രീംകോടതിയുടെ പുതിയ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നത്.

2011 ജനുവരി 28ന് റഊഫ് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് 30ന് ടൗണ്‍ പൊലീസ് സ്വമേധയാ എടുത്ത കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിയാണ് പൊലീസ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെതിരെ വി.എസ് കോഴിക്കോട് കോടതിയില്‍ നേരിട്ടത്തെി നല്‍കിയ ഹരജിയാണ് വീണ്ടും മജിസ്ടേറ്റ് കോടതി പരിഗണിക്കുന്നത്.

Tags:    
News Summary - ice cream parlour case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.