ഐ.സി.യു പീഡനം: പൊലീസ് കമീഷണർക്കെതിരെ അതിജീവിത ഡി.ജി.പിക്ക് പരാതി നൽകി

കോഴിക്കോട്: മെഡിക്കൽ കോളജ് സർജിക്കൽ ഐ.സി.യു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. വിഷയത്തിൽ താൻ പറഞ്ഞതിന് വിരുദ്ധമായി പൊലീസിന് മൊഴി നൽകിയ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. കെ.വി. പ്രീതക്കെതിരെ പരാതിയുമായി കമീഷണറെ സമീപിച്ചപ്പോൾ പരാതി കേൾക്കാൻ തയാറാകാതെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചതെന്നാണ് പരാതി.

ഒരു ഘട്ടത്തിൽ താൻ വക്കീലാണോ എന്നുവരെ ചോദിച്ചെന്നും ഏറെ സമ്മർദം ചെലുത്തിയതിനു ശേഷമാണ് പരാതി സ്വീകരിക്കാൻ തയാറായതെന്നും അതിജീവിത പറയുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - ICU harassment: Complaint filed against police commissioner to DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.