മൂന്നാര്‍: ഇടമലക്കുടിയില്‍ യുവതി മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചു. ഇടമലക്കുടി മീന്‍കൊത്തികുടയില്‍ അനിയപ്പന്‍െറ ഭാര്യ സെല്‍വിയാണ് (25) അഞ്ചുമാസം തികഞ്ഞ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ബുധനാഴ്ച ഉച്ചയോടെ സെല്‍വിക്ക് വയറുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് വാലപ്പുരയില്‍ എത്തിക്കുകയുമായിരുന്നു. അവിടെവെച്ചാണ് പ്രസവിച്ചത്.
അമിത രക്തസ്രാവത്തെ തുടര്‍ന്ന് വനം വകുപ്പ് ജീവനക്കാരും ആരോഗ്യ പ്രവര്‍ത്തകരും സെല്‍വിയെ ചുമന്ന് ആനക്കുളം വഴി മാങ്കുളത്തത്തെിക്കാന്‍ ശ്രമിച്ചെങ്കിലും വഴിയില്‍ കാട്ടാനശല്യമുള്ളതിനാല്‍ ഇഡലിപ്പാറയിലത്തെിച്ച് അവിടെനിന്ന് മൂന്നാറിലത്തെിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് ഇടമലക്കുടിയില്‍ പ്രസവത്തത്തെുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ആദിവാസി യുവതിയുടെ കുട്ടി മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് സംഭവം. ഇടമലക്കുടി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കന്നിയമ്മ ശ്രീരംഗന്‍െറ മകള്‍ വൈദേഹിയുടെ കുഞ്ഞാണ് ചികിത്സ കിട്ടാതെ നേരത്തേ മരിച്ചത്. വൈദേഹിയും കുടിയിലെ വാലപ്പുരയിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. രക്തം വാര്‍ന്ന് അവശനിലയിലായി വൈദേഹിയെയും കുഞ്ഞിനെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുംവഴി മൂവാറ്റുപുഴയില്‍ വെച്ച് കുഞ്ഞ് മരിച്ചു.
ഗര്‍ഭിണികളായ അമ്മമാര്‍ക്ക് വേണ്ടവിധത്തില്‍ ചികിത്സ നല്‍കാന്‍ മൂന്നാറിലെ മെഡിക്കല്‍ സംഘത്തിന് കഴിയാത്തതാണ് മരണങ്ങള്‍ കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. നവജാത ശിശുവിന്‍െറ മരണവുമായി ബന്ധപ്പെട്ട് അടിമാലി താലൂക്ക് ആശുപത്രി അധികൃതരുടെ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് സ്പെഷല്‍ ബ്രാഞ്ചും ജില്ല പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ഇടുക്കി എസ്.പി എ.വി. ജോര്‍ജ് വ്യാഴാഴ്ച ഇടമലക്കുടി സന്ദര്‍ശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.