മൂന്നാർ: ആദിവാസി സേങ്കതമായ ഇടമലക്കുടിയില്‍ മൂന്ന് മരണം. പനി ബാധിച്ച് ഒന്നരമാസമായ പിഞ്ചുകുഞ്ഞും പ്രസവത്തെത്തുടർന്ന് യുവതിയും നവജാതശിശുവുമാണ് മരിച്ചത്. ഇടമലക്കുടി ആണ്ടവന്‍കുടിയില്‍ സുരേഷ്-സെല്‍വിയമ്മ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് പനി മൂലം മരിച്ചത്.
കഴിഞ്ഞദിവസം പനിയും വയറിളക്കവും അനുഭവപ്പെട്ട കുട്ടിയെ സമീപത്തെ ഹെല്‍ത്ത് സെൻററിൽ എത്തിച്ചെങ്കിലും കാര്യമായ ചികിത്സ ലഭിച്ചില്ല. ഡോക്ടറും ആവശ്യത്തിന് മരുന്നുമില്ലായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ ഏഴോടെ വീട്ടില്‍വെച്ച് മരിക്കുകയായിരുന്നു.
ഇടമലക്കുടി നൂറടിക്കുടിയില് രാജുകുമാറിെൻറ ഭാര്യ അഞ്ചലമ്മയാണ് (26) പ്രസവത്തോടെ മരിച്ചത്. നവജാതശിശുവും മരിച്ചു. കഴിഞ്ഞദിവസം ഇടമലക്കുടിയിലെ അമ്മവീട്ടിൽ വെച്ച് വേദന അനുഭവപ്പെട്ടതിനെ ത്തുടര്‍ന്ന് ഇവരെ തമിഴ്നാട്ടിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ കുഞ്ഞിന് ജന്മം നല്കി അൽപ സമയത്തിനുള്ളില്‍ അമ്മയും രണ്ട് മണിക്കൂറിനുശേഷം കുഞ്ഞും മരിച്ചു. മൃതദേഹങ്ങൾ ചൊവ്വാഴ്ച വീട്ടിലെത്തിച്ച് സംസ്കരിക്കും. കാലവര്‍ഷം കനത്തതോടെ ഇടമലക്കുടിയില്‍ പനിയടക്കം വ്യാധികള്‍ പടരുകയാണ്. വയറിളക്കവും പനിയും ബാധിച്ച് നിരവധിപേര്‍ ഹെൽത്ത് സെൻററിൽ എത്തുന്നുണ്ടെങ്കിലും മരുന്ന് ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.