ചെറുതോണി: ഭൂനിയമഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യു.ഡി.എഫ് ജനവഞ്ചനക്കുമെതിരെ ഏപ്രില്‍ മൂന്നിന് ജില്ലയില്‍ 12 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തുമെന്ന് എൽ.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ഭൂനിയമഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാതിരിക്കാന്‍ യു.ഡി.എഫ് നടത്തിയ ഗൂഢാലോചന ജനങ്ങള്‍ തിരിച്ചറിയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നേതൃത്വത്തില്‍ തയാറാക്കിയ പദ്ധതി നിയമസഭക്കകത്ത് നടപ്പാക്കി ഭൂനിയമഭേദഗതി ബില്ല് അട്ടിമറിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും എൽ.ഡി.എഫ് ആരോപിച്ചു.
നിയമസഭയില്‍ ബില്ലവതരണം നടന്നില്ലെങ്കിലും ഓര്‍ഡിനന്‍സിലൂടെ നിയമഭേദഗതി നടപ്പാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ത്താല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.