തൊടുപുഴ: ചേരമ സാംബവ ഡെവലപ്മെന്‍റ് സൊസൈറ്റി (സി.എസ്.ഡി.എസ്) ഇടുക്കി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. തൊടുപുഴയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ സ്വകാര്യ ബസിന്‍െറ ചില്ല് തകര്‍ത്തു. കട്ടപ്പനയില്‍ പേരക്കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ വയോധികന് മര്‍ദനമേറ്റു. അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒമ്പത് പേര്‍ അറസ്റ്റിലായി.
കട്ടപ്പന കാഞ്ചിയാര്‍ പഞ്ചായത്തില്‍ ദലിത് വയോധികന്‍െറ മൃതദേഹം ആദ്യം അടക്കിയ സ്ഥലത്തുനിന്ന് പുറത്തെടുത്ത് പൊതുശ്മശാനത്തില്‍ സംസ്കരിച്ച് അനാദരവ് കാട്ടിയെന്നാരോപിച്ചാണ് സി.എസ്.ഡി.എസ് സംസ്ഥാന കമ്മിറ്റി രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ജില്ലയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. ഗ്രാമപ്രദേശങ്ങളില്‍ പൂര്‍ണമായും നഗരങ്ങളില്‍ ഭാഗികമായും കടകമ്പോളങ്ങള്‍ തുറന്നെങ്കിലും വാഹന ഗതാഗതം ഏറെക്കുറെ പൂര്‍ണമായി നിലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.