ഇടുക്കിയിൽ ഹർത്താൽ ആരംഭിച്ചു

ഇടുക്കി: ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോലമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താൽ. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.കേരളാ കോണ്‍ഗ്രസ് എം ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തിക്കോയി, കൂട്ടിക്കല്‍ വില്ലേജുകളിലും യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പാല്‍, പത്രം, മരണം, വിവാഹം, ഉത്സവങ്ങള്‍ തുടങ്ങിയവ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുട്ടത്ത് നടക്കുന്ന സി.ബി.എസ്.ഇ കലോത്സവം, തൊടുപുഴയില്‍ നടക്കുന്ന ജൂനിയര്‍ ചേംബര്‍ മേഖലാ സമ്മേളനം എന്നിവയെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി.

Tags:    
News Summary - idukki harthal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.